പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ '2018'

മലയാളത്തിന്റെ ഓസ്‌കര്‍ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ആദ്യ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ജൂഡ് ആന്തണി ജോസഫിന്റെ ‘2018: എവരിവണ്‍ ഹീറോ’. 265 ചിത്രങ്ങളാണ് ആദ്യ ചുരുക്കപ്പട്ടികയില്‍ ഉള്ളത്. ബോളിവുഡ് ചിത്രം ‘ട്വല്‍ത്ത് ഫെയിലും’ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

നേരത്തെ മികച്ച രാജ്യാന്തര ഫീച്ചര്‍ ഫിലിമിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്ന ‘2018’, എന്നാല്‍ ചിത്രം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചില്ല. ഇതോടെ ഓസ്‌കര്‍ പ്രതീക്ഷകള്‍ അസ്തമിച്ചു എന്നായിരുന്നു വിവരം.

എന്നാല്‍ ഇപ്പോള്‍ എത്തുന്ന ഈ വാര്‍ത്ത ഓസ്‌കര്‍ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കുകയാണ്. ജനുവരി 23നാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക. 265 സിനിമകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാകും ഓസ്‌കറില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുക.

ഇന്റര്‍നാഷനല്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം ഗുരു (1997) ആയിരുന്നു. ആദാമിന്റെ മകന്‍ അബു (2011), ജല്ലിക്കെട്ട് (2020) എന്നിവയാണ് ഇന്ത്യയുടെ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള സിനിമകള്‍.

സത്യജിത് റായി, എംഎം കീരവാണി എന്നിവര്‍ക്കാണ് ഇന്ത്യന്‍ സിനിമയില്‍ നിന്നും ഓസ്‌കര്‍ ലഭിച്ച ഇന്ത്യക്കാര്‍. എ.ആര്‍ റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി, ഗുല്‍സാര്‍, ഭാനു അത്തയ്യ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചത് വിദേശ ചിത്രങ്ങള്‍ക്കായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ