2019 ലെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐഎംഡിബി. റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരന്‍പ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 9.2 റേറ്റിങ്ങാണ് ചിത്രത്തിനുള്ളത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറാണ് പട്ടികയിലുള്ള ഏക മലയാള ചിത്രം. പട്ടികയില്‍ പത്താം സ്ഥാനമാണ് ലൂസിഫറിന് ഉള്ളത്. 7.5 റേറ്റിങ്ങാണ് ചിത്രത്തിനുള്ളത്. ആസ്വാദകര്‍ നല്‍കിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഏഴ് ബോളിവുഡ് ചിത്രങ്ങളാണ് പട്ടികയിലുള്ളത്.
2. ഉറി
2016ല്‍ ഇന്ത്യന്‍ സൈന്യം ഉറിയില്‍ നടത്തിയ മിന്നലാക്രമണം പ്രമേയമാക്കി ഒരുക്കിയ ഹിന്ദി ചിത്രം.
8.4 ആണ് ഐഎംഡിബി റേറ്റിങ്.
3. ഗല്ലി ബോയ്
മുംബൈയിലെ ചേരിയില്‍ ജനിച്ചുവളര്‍ന്ന മുറാദ് എന്ന റാപ്പറായി രണ്‍വീര്‍ സിങ് അമ്പരപ്പിച്ച ചിത്രം. 8.2 ആണ് ഐഎംഡിബി റേറ്റിങ്.
4. ആര്‍ട്ടിക്കിള്‍ 15
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി യാഥാര്‍ഥ്യത്തെ തുറന്നുകാണിച്ച രാഷ്ട്രീയചിത്രം. 8.2 ആണ് ഐഎംബിഡി റേറ്റിങ്.
5. ചിച്ചോര്‍
ഏഴ് സുഹൃത്തുക്കളുടെ ജീവിതം പറഞ്ഞെത്തിയ രസകരമായ ചിത്രമാണ് ചിച്ചോര്‍.
ഐഎംഡിബി റേറ്റിങ് 8.2
6. സൂപ്പര്‍ 30
ഒരിടവേളക്ക് ശേഷം ഹൃത്വിക് റോഷന്‍ ബോളിവുഡിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു സൂപ്പര്‍ 30. 8.1 ആണ് ചിത്രത്തിന്റെ റേറ്റിങ്.
7. ബദ്‌ല
പിങ്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനും തപ്‌സി പന്നുവും ഒന്നിച്ചെത്തിയ ബോളിവുഡ് ചിത്രം. 7.9 ചിത്രത്തിന്റെ റേറ്റിങ്.
8. ദ് താഷ്‌കെന്റെ ഫയല്‍സ്
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. 7.4 ചിത്രത്തിന്റെ റേറ്റിങ്.
Read more
9. അക്ഷയ് കുമാര്‍ നായകനായെത്തിയ കേസരി. 7.4 റേറ്റിങ്.