'എമ്പുരാനി'ല്‍ 24 വെട്ട്, താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെയും നീക്കി; സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

‘എമ്പുരാന്‍’ സിനിമയില്‍ 24 വെട്ട്. റീ എഡിറ്റഡ് ചെയ്യുന്ന ഭാഗങ്ങളുടെ സെന്‍സര്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ 17 രംഗങ്ങള്‍ മാറ്റുമെന്നും മൂന്ന് മിനിറ്റ് കളയുമെന്നുള്ള വിവരങ്ങള്‍ ആയിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ 24 കട്ടുകള്‍ ഉണ്ടെന്നാണ് പുതിയ വിവരം.

ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ചര്‍ച്ചയായിരുന്നു. ‘എന്താണ് വിവാദം, ആരാണ് ഇതെല്ലാം ഉണ്ടാക്കുന്നത്? ഇതെല്ലാം ബിസിനസ് ആണ്. ആളുകളുടെ മനോനിലയെ ഇളക്കിവിട്ട് പണം വാരുകയാണ്. അതാണ് ചെയ്യുന്നത്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം, സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുകയാണ്. തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം വിജേഷ് എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാണ് ആവശ്യം. സിനിമ രാജ്യ വിരുദ്ധത പ്രദര്‍ശിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്നതുമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഈ സിനിമ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അടക്കം വികലമായി ചിത്രീകരിക്കുന്നതാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി ചിത്രീകരിക്കുന്നു, മതസ്പര്‍ദ്ധയ്ക്ക് വഴിയൊരുക്കുന്നു, ഗോദ്ര കലാപത്തെ അടക്കം തെറ്റായി കാണിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്നൊക്കെയാണ് ആരോപണങ്ങള്‍.

Latest Stories

'സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടാന്‍ തയാർ';ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന

INDIAN CRICKET: ഗില്ലും രാഹുലും വേണ്ട, ടെസ്റ്റ് ടീം നായകനായി അവൻ മതി; ആവശ്യവുമായി അനിൽ കുംബ്ലെ

എന്ത് എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്ഥാന്‍, വിജയം ഇന്ത്യയ്ക്ക് തന്നെ.. ആര്‍മിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം: നവ്യ നായര്‍

ഇത് എന്ത് പരിപാടി, കാശ്മീരിരെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പണം നല്‍കുന്നു; പാക്കിസ്ഥാന് ഐഎംഎഫ് സഹായം നല്‍കിയതിനെതിരെ പൊട്ടിത്തെറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്, ലോക്ക്ഡൗൺ; എല്ലാവരും വീടുകളിലേക്ക് മടങ്ങാൻ നിർദ്ദേശം

INDIAN CRICKET: സ്വരം നന്നായി നിൽക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്, ടെസ്റ്റിൽ നിന്ന് വിരമിക്കുന്ന കാര്യം സൂപ്പർതാരം സഹതാരങ്ങളോട് പറഞ്ഞതായി റിപ്പോർട്ട്; എല്ലാത്തിനും കാരണം ബോർഡർ ഗവാസ്‌ക്കർ ട്രോഫി

'പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല..'; റിപ്പോര്‍ട്ടര്‍ ന്യൂസില്‍ വന്നത്‌ വ്യാജ വാര്‍ത്ത, വ്യക്തത വരുത്തി മണിക്കുട്ടന്‍

IPL 2025: പന്തിന്റെ പ്രധാന പ്രശ്‌നം അതാണ്‌, ഇനിയെങ്കിലും ആ സൂപ്പര്‍താരത്തെ കണ്ടുപഠിക്കണം, ഇല്ലെങ്കില്‍ കാര്യം സീനാകും, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

INDIAN CRICKET: നീ ആ പ്രവർത്തി ഇപ്പോൾ ചെയ്യരുത്, അത് അവർക്ക് ദോഷം ചെയ്യും; കോഹ്‌ലിയോട് ആവശ്യവുമായി ബിസിസിഐ

'ഓപ്പറേഷൻ സിന്ദൂർ' ശക്തമായ പേര്, സിന്ദൂരത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ വ്യത്യാസമില്ല; ശശി തരൂർ