33 വയസ്സിലാണ് കണ്ണാടിയില്‍ ശരിക്കുമൊന്ന് നോക്കുന്നത്, തടിച്ചിയെന്നും കറുത്തവളെന്നും പേര് കേള്‍ക്കേണ്ടി വന്നു: കാജോള്‍

സിനിമാ രംഗത്ത് നിന്ന് ഒരു കാലത്ത് വലിയ രീതിയില്‍ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നുവെന്ന് വെളിപ്പെടുത്തി നടി കാജോള്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ താന്‍ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നുവെന്നാണ് അവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

കറുത്ത നിറമുള്ളവള്‍ എന്നും തടിയുള്ളവള്‍ എന്നുമോക്കെ കളിയാക്കല്‍ നേരിട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അതിനെ കാര്യമാക്കാറില്ലായിരുന്നു. ഒരു കാലത്ത് സ്വന്തം നിറത്തില്‍ ആത്മവിശ്വാസമില്ലാതെയായി എന്ന് കജോള്‍ പറഞ്ഞു.

മോശം കമന്റുകള്‍ നടത്തുന്നവരെക്കാള്‍ സ്മാര്‍ട്ടാണ് ഞാന്‍ എന്ന വിശ്വാസം ഉണ്ടായിരുന്നു, കജോള്‍ വ്യക്തമാക്കി. എന്നാല്‍ ഇരുണ്ട നിറമാണെങ്കിലും ഭംഗിയുള്ള പെണ്‍കുട്ടിയാണെന്ന് ഞാനെന്ന് വിശ്വസിക്കാന്‍ പാടുപെട്ടിരുന്നു. ഏകദേശം 32-33 വയസൊക്കെയായപ്പോഴാണ് ഞാന്‍ കണ്ണാടിയില്‍ എന്നെ ശരിക്കും നോക്കാന്‍ പോലും തുടങ്ങിയതും ഞാന്‍ ഭംഗിയുള്ളയാളാണെന്ന് സ്വയം പറയാന്‍ തുടങ്ങിയതും.’ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ വ്യക്തമാക്കി.

1992-ലാണ് ബോളിവുഡില്‍ നായികയായി കജോള്‍ എത്തുന്നത്. 17 വയസ് മാത്രം പ്രായമുള്ള താരം 1993ല്‍ ‘ബാസിഗര്‍’ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായി. തുടര്‍ന്ന് പ്രേക്ഷകരുടെ പ്രിയ നായികയായി മാറുകയായിരുന്നു കജോള്‍.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?