'എന്നും എൻ്റേത്'; പ്രതിശ്രുത വരന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ താരം

പ്രതിശ്രുധ വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഷംന കാസിം. ലവ് ഇമോജിക്കൊപ്പം എന്നും എന്റേത് എന്ന അടിക്കുറിപ്പോടെയാണ് ഷംന ഇരുവരും ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുമായി രം​ഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാലകെട്ടൽ ചടങ്ങിന്റെ ചിത്രങ്ങളും ഷംന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനം, നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. രണ്ടു മാസം മുമ്പായിരുന്നു ഷംനയുടെയും ജെ.ബി.എസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

കണ്ണൂർ സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്.  മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ സിനിമാ മേഖലയിലെത്തിയ ഷംന പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുള്ള നടി കൂടിയാണ്.

പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി, ഒരു കുട്ടനാടൻ ബ്ലോഗ്, രാജാധി രാജ, ആറു സുന്ദരിമാരുടെ കഥ, മകരമഞ്ഞ് തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി