രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചുവെന്ന സംവിധായകന്‍ വെട്രിമാരന്റെ പരാമര്‍ശത്തെ പിന്തുണച്ച് കമല്‍ ഹാസന്‍. ചോളന്മാരുടെ കാലത്ത് ഹിന്ദു മതം എന്ന പ്രയോഗം ഇല്ല, ആ കാലത്ത് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച പ്രയോഗമാണ് ഹിന്ദു എന്ന് കമന്‍ ഹാസന്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ റിലീസ് ചെയ്തതിന് ശേഷമുള്ള വെട്രിമാരന്റെ പരാമര്‍ശം ശ്രദ്ധേയമായിരുന്നു. വൈനവം, ശിവം, സമനം എന്നീ പ്രയോഗങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. ഇവയെ കൂട്ടമായി എങ്ങനെ പറയണമെന്നറിയാത്ത ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പ്രയോഗം നടത്തിയത്’ കമല്‍ ഹാസന്‍ വ്യക്തമാക്കി.
‘കല എന്നതിനെ കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്, ഇതിനകം തന്നെ നമ്മുടെ പല ഐഡന്റിറ്റികളും മായ്ക്കപ്പെട്ടു. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായും നമ്മുടെ സമൂഹം അവതരിപ്പിച്ചു കഴിഞ്ഞു. ഇത് സിനിമയിലും സംഭവിക്കും. പല ഐഡന്റിറ്റികളും സിനിമയില്‍ നിന്ന് കഴിഞ്ഞു.
നമ്മുടെ സ്വത്വത്തെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒരു നിശ്ചിത രാഷ്ട്രീയത്തില്‍ ഇടം പിടിക്കുന്നു. അദ്ദേഹം പറഞ്ഞു.