'എമ്പുരാന്‍' സില്‍വയുടെയും രണ്ടാമൂഴം; ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട് , ആരാധകരുടെ പ്രതീക്ഷ വാനോളം

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ചിത്രമാണ് ‘എമ്പുരാന്‍’. നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ആണെന്നതാണ് പ്രധാന ആകര്‍ഷണം. മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനാകുന്ന ‘എമ്പുരാന്‍’ എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

‘ലൂസിഫറി’ലെ സ്റ്റണ്ട് രംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ സില്‍വ തന്നെയാണ് രണ്ടാം ഭാഗത്തിലും എന്നതാണ് അപ്‌ഡേറ്റ്. ‘എമ്പുരാന്‍’ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സുജിത്ത് വാസുദേവാണ് സില്‍വ ജോയിന്‍ ചെയ്ത കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് മാസങ്ങളായി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

‘ദൃശ്യം 2’നു ശേഷം ജീത്തുവിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന ‘റാമി’ന്റെ ഫൈനല്‍ ഷെഡ്യൂള്‍ മോഹന്‍ലാലിന് ഇനി പൂര്‍ത്തീകരിക്കാനുണ്ട്. പാരീസ്, ലണ്ടന്‍ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി ‘റാമിന്റേ’തായി ബാക്കിയുള്ളത്.

ഓണം റിലീസ് ആയിരിക്കും ജീത്തുവിന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘റാം’. തൃഷ നായികയായി അഭിനയിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, സിദ്ധിഖ്, അനൂപ് മേനോന്‍, സുമന്‍, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.

‘മലൈക്കോട്ടൈ വാലിബനെ’ന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് മോഹന്‍ലാല്‍ ഒരു അവധി എടുത്തിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം