'മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ഇടയ്ക്കിടെ അവളുടെ അമ്മ ചോദിക്കുമായിരുന്നു'; ശ്രീദേവിയെ വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി കമൽഹാസൻ

ശ്രീദേവിയെ വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി കമൽഹാസൻ. ഒരു കാലത്തെ സൂപ്പർ ഹിറ്റ് ജോഡികളായിരുന്നു ശ്രീദേവി-കമൽഹാസൻ കോംബോ. ജോഡികൾ മാത്രമല്ല അടുത്ത സുഹ‍ൃത്തുക്കൾ കൂടിയായിരുന്ന ഇരുവരും അന്ന് ​ഗോസിപ്പ് കോളങ്ങളിൽ  ഇടം പിടിച്ചിരുന്നു. എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും തെളിയിക്കുകയായിരുന്നു.

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ബന്ധത്തെപ്പറ്റി കമൽഹാസൻ മുൻപ് പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.  തങ്ങളുടെ സൗഹൃദം കണ്ട് നിങ്ങൾക്ക് വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ പലപ്പോഴും തന്നോട് ചോദിച്ചിരുന്നു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

ശ്രീദേവിയുടെ മരണ ശേഷം കമൽഹാസൻ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. താൻ ഒരിക്കലും ശ്രീദേവിയെ അങ്ങനെ കണ്ടിട്ടില്ല. ശ്രീവേദിയുമായും  അവരുടെ കുടുംബവുമായും അടുത്ത സൗഹൃദമായിരുന്നു തനിക്ക്. മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. എന്നാൽ താൻ അതിന് സമ്മതം പറഞ്ഞില്ല.

തന്നെയും ശ്രീദേവിയെയും ചേർത്തുള്ള ​ഗോസിപ്പുകൾക്കെതിരെയും കമൽ ഹാസൻ ഒരിക്കൽ രം​ഗത്ത് വന്നിരുന്നു. അവൾ തന്റെ സഹോദരിയെ പോലെയാണ്. അവളുടെ അമ്മ സ്വന്തം കൈ കൊണ്ട് തനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. തങ്ങളെ പറ്റി അനാരോ​ഗ്യകരമായ ​ഗോസിപ്പുകളുണ്ടാക്കരുതെന്നായിരുന്നു കമൽ ഹാസൻ അന്ന് പറഞ്ഞത്. ശ്രീദേവിയുടെ മരണം വരെയും സർ എന്നായിരുന്നു കമൽ ഹാസനെ അഭിസംബോധന ചെയ്തത്.

കുടുംബാം​ഗത്തെ പോലെ കാണുന്ന ഒരാളെ എങ്ങനെ വിവാഹം കഴിക്കുമെന്നാണ് അന്ന് ശ്രീദേവിയുടെ അമ്മയോട് താൻ ചോദിച്ചതെന്നും കമൽഹാസൻ വ്യക്തമാക്കി. ബാല താരമായി സിനിമയിലേത്തിയ ശ്രീദേവിക്ക് ഒപ്പം നിരവധി ചിത്രങ്ങളിൽ കമലഹാസൻ അഭിനയിച്ചിട്ടുണ്ട്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍