'പുഷ്പ കാട്ടുതീ പോലെ'; 16 രാജ്യങ്ങളില്‍ ട്രെന്‍ഡായി വീഡിയോ, എഴ് കോടിയിലധികം കാഴ്ച്ചക്കാര്‍

ഏപ്രില്‍ ഏഴിനാണ് പുഷ്പയുടെ സീക്വലിന്റെ ഗ്ലിംപ്‌സ് പുറത്തുവിട്ടത്. വീഡിയോ ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.ഇന്ത്യ, കുവൈറ്റ്, ബെഹറിന്‍, ഖത്തര്‍, യുഎഇ, ഓസ്‌ട്രേലിയ, മാള്‍ട്ട, സൗദി, യുകെ, പാകിസ്ഥാന്‍, കാനഡ, യുഎസ്, ശ്രീലങ്ക, സിംഗപ്പൂര്‍, ന്യൂസിലന്റ് എന്നിങ്ങനെ 16 രാജ്യങ്ങളില്‍ വീഡിയോ ട്രെന്‍ഡിംഗില്‍ മുന്നിലാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാകാം ഇത്രയും വലിയ ജനപ്രീതി ഒരു ഗ്ലിംപ്‌സ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് എഴ് കോടിയിലധികം ആള്‍ക്കാരാണ്. 30 ലക്ഷത്തിനടുത്ത് ലൈക്കുകളും വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാര്‍ത്തയും നാട്ടില്‍ നടക്കുന്ന കലാപങ്ങളുമൊക്കെയാണ് ചിത്രത്തിനെ ഗ്ലിംപ്‌സ് വീഡിയോയില്‍ കാണിക്കുന്നത്.

കൂടാതെ പുഷ്പ 2വിന്റെ പ്രഥമ പോസ്റ്ററും ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. സാരിയും സ്വര്‍ണാഭരണങ്ങളും ധരിച്ച് തോളും ചരിച്ച് നില്‍ക്കുന്ന പുഷ്പരാജിന്റെ വ്യത്യസ്ത ലുക്കായിരുന്നു പോസ്റ്ററില്‍. ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആഗോള പ്രേക്ഷകര്‍.

അല്ലു അര്‍ജുനോടൊപ്പം ഫഹദ് ഫാസില്‍, രശ്മിക മന്ദാന, അനസൂയ ഭരദ്വാജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം