'മുൻ ഭാര്യയെ അപ്രതീക്ഷിതമായി കണ്ടാൽ ഞാൻ ഹായ് പറഞ്ഞ് അവളെ ആലിംഗനം ചെയ്യും'; നാഗ ചൈതന്യ

വേർപിരിഞ്ഞതിനു ശേഷവും തനിക്ക് സാമന്തയോടുള്ള സൗഹൃദത്തിന് യാതൊരു കുറവ് വന്നിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് നാഗ ചൈതന്യ. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇപ്പോൾ സാമന്തയെ അപ്രതീക്ഷിതമായി കണ്ടാൽ താങ്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിന് താൻ ഹായ് പറഞ്ഞ് അവളെ ആലിംഗനം ചെയ്യും,” എന്നായിരുന്നു നാഗചൈതന്യ മറുപടി നൽകിയത്.

തന്റെ കൈത്തണ്ടയിലെ ടാറ്റൂവിന്റെ അർത്ഥവും നാഗ ചൈതന്യ ആരാധകർക്കായി വെളിപ്പെടുത്തി. താരത്തിന്റെ കൈയിലെ മോഴ്‌സ് കോഡായ ടാറ്റൂവിൽ നാഗചൈതന്യയുടെയും സാമന്ത റൂത്ത് പ്രഭുവിന്റെയും വിവാഹ തീയതി (6-10-17) യാണ് പച്ചക്കുത്തിയിരിക്കുന്നത്. തന്റെ പേരും ഈ ടാറ്റൂവും അനുകരിക്കുകയും പച്ചകുത്തുകയും ചെയ്ത നിരവധി ആരാധകരെ താൻ കണ്ടിട്ടുണ്ട്.

സത്യത്തിൽ നിങ്ങൾ ഇത് അനുകരിക്കേണ്ട കാര്യമില്ല, അതെന്റെ വിവാഹതീയതിയാണ്. ആരാധകർ അതുനുകരിക്കണമെന്ന് താനാഗ്രഹിക്കുന്നില്ലെന്നും നാഗചൈതന്യ പറഞ്ഞു. ടാറ്റൂ നീക്കം ചെയ്യാൻ ഇതുവരെ പദ്ധതിയൊന്നുമില്ലെന്നും നാഗ ചൈതന്യ കൂട്ടിച്ചേർത്തു.

Read more

അതേസമയം, വേർപിരിഞ്ഞതിനു ശേഷം താനും മുൻ ഭർത്താവ് നാഗ ചൈതന്യയും തമ്മിൽ അത്ര നല്ല സൗഹൃദത്തിലല്ലെന്നാണ് കോഫി വിത്ത് കരൺ ഷോയിൽ പങ്കെടുത്തപ്പോൾ സാമന്ത റൂത്ത് പ്രഭു പറഞ്ഞത്.