'ആനയെ എഴുന്നെള്ളിപ്പിന് വെച്ചത് പോലെയുണ്ട്'; അന്നയുടെ ഫാഷൻ ഡിസൈനറെ മാറ്റാൻ സമയമായെന്ന് ആരാധകർ

ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ആണ് അന്ന രേഷ്‌മ രാജൻ അഭിനയത്തിലേക്ക് കടന്ന് വരുന്നത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ കരിയർ മാറിമറിഞ്ഞ നടി. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം വലിയ ജനപ്രീതിയാണ് നടിയ്ക്ക് നേടി കൊടുത്തത്. കഴിഞ്ഞ കുറെ നാളുകളായി അണ്ണാ അറിയപ്പെടുന്നത് ഉദ്ഘാടനം സ്റ്റാർ എന്ന പേരിലാണ്.

നടി ഹണി റോസിനെ പോലെ നിരന്തരം ഉദ്ഘാടനങ്ങളിലും മറ്റും പങ്കെടുത്ത നടി ആരാധകർക്കിടയിൽ പുതിയൊരു തരംഗം സൃഷ്‌ടിക്കുകയും ചെയ്തു. അതേസമയം അന്നയുടെ ചിത്രങ്ങൾക്ക് ഇപ്പോഴും വലിയ വിമർശനമാണ് ലഭിക്കുന്നത്. ഉദ്ഘാടനങ്ങൾക്കെത്തുമ്പോഴും മറ്റുമായി അന്ന ധരിക്കുന്ന വസ്ത്രങ്ങളാണ് നടിയ്ക്ക് വിമർശനം നേടി കൊടുക്കുന്നത്. ഗ്ലാമറസ് ആയിട്ടുള്ള നടിയുടെ ഗെറ്റപ്പ് ബോഡി ഷെയിമിങ്ങിനും വഴിയൊരുക്കി.

എന്തൊക്കെയാണെങ്കിലും വിമർശകരുടെ വായടപ്പിച്ച് കൊണ്ട് നിരന്തരം സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഫോട്ടോ പങ്കുവെക്കുകയാണ് അന്ന ചെയ്യാറുള്ളത്. വീണ്ടും ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ചില ഫോട്ടോസുമായി നടി എത്തിയിരുന്നു. കോഫി ബ്രൗൺ നിറമുള്ള വെൽവെറ്റ് ഡ്രസ്സാണ് നടി ധരിച്ചത്. ഹെയറിൽ വലിയൊരു ആക്‌സസറി വെച്ച് സിംപിൾ ആൻഡ് എലഗൻ്റ് ലുക്ക് ക്രിയേറ്റ് ചെയ്യാനും അന്നയ്ക്ക് സാധിച്ചു. എന്നാൽ ഇതിന് താഴെ വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് ഫോട്ടോയ്ക്കും നടിക്കും ലഭിച്ചിരിക്കുന്നത്.

May be an image of 1 person

May be an image of 1 person

May be an image of 1 person

‘ആനയെ എഴുനെള്ളിപ്പിന് വെച്ചത് പോലെയുണ്ടെന്നാണ്’ ഒരാൾ അന്നയുടെ ഫോട്ടോ കണ്ടതിന് ശേഷം പറഞ്ഞത്. ഇങ്ങനെ പിടിച്ച് നിൽക്കാൻ പാവം ഒരുപാട് കഷ്‌ടപെടുന്നുണ്ട്. ചിലയിടങ്ങളിൽ ഒരുപാട് വലിപ്പങ്ങൾ വരുത്തുന്നതിന് വേണ്ടി കെട്ടി വെച്ചിരിക്കുന്നു, നാണമുണ്ടോ ഇങ്ങനെ വേഷം കെട്ടാൻ, മാന്യമായ വേഷം ധരിച്ചിരുന്നെങ്കിൽ നല്ലൊരു നടിയായിരുന്നു… എന്നിങ്ങനെ അന്നയെ ബോഡി ഷെയിമിങ് ചെയ്‌തും അധിഷേപിച്ചുമാണ് ഏറെയും കമന്റുകൾ. അതേസമയം മാത്രമല്ല ഒരു നല്ല കോസ്റ്റ്യൂം ഡിസൈനറെ കൂടി നടി പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്നാണ് ചിലർ കുറിച്ചിട്ടുള്ളത്.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ