'പലരും പലതരത്തില്‍ ഉപദേശിച്ചതാണ്, ഞാന്‍ ആരുടേയും വാക്ക് കേട്ടില്ല'; വിജയ് ക്കൊപ്പം സിനിമ ചെയ്തതിനെ കുറിച്ച് സിമ്രാന്‍

ഒരു കാലത്ത് തമിഴ് സിനിമയില്‍ ഏറ്റവും ഹിറ്റായിട്ടുള്ള ഒരു കോമ്പോയായിരുന്നു സിമ്രാനും വിജയിയും. ഇപ്പോഴിത സിമ്രാന്‍ വിജയിയെ കുറിച്ച് നടത്തിയൊരു പരാമര്‍ശമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വിജയിക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ നിരവധി പേര്‍ വാണിങുമായി എത്തിയെന്നാണ് സിമ്രാന്‍ പറയുന്നത്.

യൂത്ത് സിനിമയില്‍ വിജയിക്കൊപ്പം ഐറ്റം ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ നിരവധി പേര്‍ തന്റെ ആ തീരുമാനത്തെ എതിര്‍ത്ത് ഉപദേശിച്ചുവെന്നാണ് സിമ്രാന്‍ പറയുന്നത്. ആള്‍തോട്ട ഭൂപതി നാനെടാ… എന്ന ഗാനത്തിനാണ് സിമ്രാന്‍ ചുവടുവെച്ചത്.

നായികമാരൊന്നും അഞ്ച് മിനിറ്റ് മാത്രം ദൈഘ്യമുള്ള പാട്ടില്‍ നൃത്തം ചെയ്യാനായി പോകില്ല. അതിനാല്‍ തന്നെ സിമ്രാന്റെ തീരുമാനത്തെ നിരവധി പേര്‍ വിമര്‍ശിച്ചു. നല്ല സിനിമകളില്‍ നൃത്തം ചെയ്യാന്‍ ഞാന്‍ ഒരിക്കലും മടിച്ചിട്ടില്ല. ഇതാണ് എന്റെ ജീവിതം. എന്ത് ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കണം.

ആ പാട്ടിന് നൃത്തം ചെയ്യരുതെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ അത് കേള്‍ക്കാതെ ഞാന്‍ നൃത്തം ചെയ്തു. മറ്റുള്ളവര്‍ പറയുന്നത് കേട്ട് നൃത്തം ചെയ്യാതിരുന്നിരുന്നെങ്കില്‍ എനിക്ക് ഒരു ഹിറ്റ് ഗാനം നഷ്ടമാകുമായിരുന്നു.’
‘ഭാഗ്യവശാല്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയ ആളുകളെ ഞാന്‍ ചെവിക്കൊണ്ടില്ല’ സിമ്രാന്‍ പറഞ്ഞു. താരത്തിന്റെ അഭിമുഖം വൈറലായതോടെ സിമ്രാന്റെ തീരുമാനം ശരിയായിരുന്നുവെന്ന് അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ