'അടുത്തത് തൊടങ്ങി 'കഠിന കഠോരമീ അണ്ഡകടാഹം''; ബേസിലും മുഹ്‌സിനും ഹര്‍ഷദും ഒന്നിക്കുന്നു

ബേസില്‍ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ മുഹാഷിന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്ത് വിട്ടു. ‘കഠിന കഠോരമീ അണ്ഡകടാഹം’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഹര്‍ഷദാണ് തിരക്കഥയൊരുക്കുന്നത്. അടുത്തത് തൊടങ്ങി എന്ന അടി കുറിപ്പിനൊപ്പമാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

കോഴിക്കോട് പശ്ചാത്തലമായുള്ള സിനിമയായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. കടലും കോയിക്കോട് എന്ന് എഴുതി വെച്ചിരിക്കുന്നതും ലൈറ്റ് ഹൗസുമെല്ലാം പോസ്റ്ററിലുണ്ട്. ഗള്‍ഫ് കറി പൗഡറിന്റെ പരസ്യത്തില്‍ നില്‍ക്കുന്ന ജാഫര്‍ ഇടുക്കിയെയും കടലിലേക്ക് നോക്കിനില്‍ക്കുന്ന ബേസിലിനെയും പരസ്യത്തില്‍ കാണാം.

കോഴിക്കോടുകാര്‍ക്ക് വായിച്ചെടുക്കാനാവുന്ന കാര്യങ്ങള്‍ ചേര്‍ത്താണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.  നൈസാം സലാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം. മുഹ്‌സിന്‍ പരാരിയും ഷറഫും ചേര്‍ന്നാണ് പാട്ടിന് വരികള്‍ എഴുതുന്നത്.

തല്ലുമാലക്ക് വേണ്ടി മുഹ്‌സിന്‍ എഴുതിയ പ്രാദേശിക സ്ലാങ്ങിലുള്ള വരികള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അതേസമയം ബേസില്‍ നായകനായി എത്തിയ പാല്‍തു ജാന്‍വര്‍ തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ