'തെങ്ങോലപ്പൊൻ മറവിൽ..,': 'മേ ഹൂം മൂസ'യിലെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് ഒരുക്കുന്ന ചിത്രം ‘മേ ഹും മൂസ’യിലെ  വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു.  റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരനാണ് ഈണം പകർന്നിരിക്കുന്നത്. ​ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ആർമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയായ ‘മേ ഹൂം മുസ’ സെപ്റ്റംബർ 30 നാണ് റിലീസ് ചെയ്യുന്നത്. മലപ്പുറത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, സലിംകുമാർ, സുധീർ കരമന,ഹരീഷ് കണാരൻ, മേജർ രവി,

മിഥുൻ രമേഷ്,ജുബിൽ രാജൻ പി ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കൻ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായർ,അശ്വനി, സാവിത്രി,ജിജിന, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്പ്പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രം ചിത്രീകരിച്ചത്. രൂപേഷ് റെയ്നിൻറേതാണ് തിരക്കഥ. വിഷ്ണുനാരായണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍