'തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലാ'; ന്നാ താൻ കേസ് കൊട് ശ്രദ്ധ നേടി അടുത്ത പോസ്റ്റർ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കിയ ന്നാ താന്‍ കേസ് കൊട് കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ പുറത്ത് വന്ന പോസ്റ്റര്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു.

ഇപ്പോഴിതാ വിവാദ പോസ്റ്ററിന് പിന്നാലെ ചിത്രത്തിന്റെ അടുത്ത പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. സിനിമയുടെ യു.കെ, അയര്‍ലന്‍ഡ് തീയേറ്റര്‍ ലിസ്റ്റ് പോസ്റ്ററിലാണ് ‘തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയില്ല എന്നാലും വന്നേക്കണേ’ എന്ന ക്യാപ്ഷന്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 19മുതലാണ് ചിത്രം യു.കെയിലും അയര്‍ലന്‍ഡിലും റിലീസ് ചെയ്യുന്നത്.
എന്തായാലും പുതിയ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ 25 കോടി പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Latest Stories

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ

നാടുകടത്തപ്പെടുന്നവരും മനുഷ്യരാണ്; കുടിയിറക്കപ്പെടുന്നവരുടെ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം; വിമര്‍ശനം ഏറ്റുവാങ്ങി വൈറ്റ് ഹൗസ്

ബെനെല്ലിയുടെ കുഞ്ഞൻ സ്‌ക്രാംബ്ലർ ലിയോൺസിനോ 250 വീണ്ടും ഇന്ത്യയിലേക്ക്..