‘പത്തിരുപത് ദിവസം ഒരു മല മുകളിൽ രാത്രി മുഴുവൻ… തണുപ്പത്ത്.. പാൽതു ജാൻവർ ഡേയ്‌സ്'; ചിത്രങ്ങളുമായി ബേസിൽ ജോസഫ്

റീലിസ് ദിവസം മുതൽ തിയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. ബേസില്‍ ജോസഫ് പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങളാണ് ബേസില്‍ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘പത്തിരുപത് ദിവസം ഒരു മലയുടെ മുകളില്‍ രാത്രി മുഴുവന്‍… തണുപ്പത്ത്.. പാല്‍തു ജാന്‍വര്‍ ഡേയ്‌സ്, ‘ എന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്. ഇന്ദ്രൻസ്, ജോണി ആന്റണി, ദീലിഷ് പോത്തൻ ക്യാമറയും ലൈറ്റിങ്ങുമൊക്കെയായി നിരവധി പേരെയും ചിത്രത്തിൽ കാണാൻ സാധിക്കും.

ചിത്രത്തില്‍ ഒരു ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ ആയിട്ടാണ് ബേസില്‍ എത്തുന്നത്.  ചിത്രം തിയേറ്ററില്‍ റീലിസിനേത്തുന്നതിന് മുന്‍പ് തന്നെ ചിത്രത്തിന്റെ പ്രൊമോ സോങ്ങും ബിഹൈന്‍ഡ് സീന്‍ വീഡിയോയുമെല്ലാം ഏറെ ജനപ്രീതി നേടിയിരുന്നു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് പാല്‍തു ജാന്‍വര്‍ നിര്‍മിച്ചത്. ജോണി ആന്റണി, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം