'ഇതെന്റെ മണ്ണാണ്, ഞാനിവിടെ കിടക്കും വേണ്ടി വന്നാല്‍ കിളയ്ക്കും': പടവെട്ട് ടീസര്‍

നിവിന്‍ പോളി നായകനാകുന്ന പുതിയ സിനിമ ‘പടവെട്ടി’ന്റെ തകര്‍പ്പന്‍ ടീസര്‍ പുറത്തിറങ്ങി. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒക്ടോബര്‍ 21ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹില്‍ ശര്‍മ്മ കോ-പ്രൊഡ്യൂസറാണ്. ബിബിന്‍ പോള്‍, സുരാജ് കുമാര്‍, അക്ഷയ് വല്‍സംഗ്ക്കര്‍ ആശിഷ് മെഹ്‌റ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ഛായാഗ്രഹണം – ദീപക് ഡി മേനോന്‍, എഡിറ്റര്‍ – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ – അഭിജിത്ത് ദേബ്, ആര്‍ട്ട് – സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവീ, ലിറിക്സ് – അന്‍വര്‍ അലി, മേക്കപ്പ് – റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ – മഷര്‍ ഹംസ, വിഷ്വല്‍ ഇഫക്ട്‌സ് – മൈന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, ആക്ഷന്‍ ഡയറക്ടര്‍ – ദിനേശ് സുബ്ബരായന്‍, ഡിഐ കളറിസ്റ്റ് – പ്രസത് സോമശേഖര്‍, ഡിജിറ്റല്‍ പ്രോമോ – ഹരികൃഷ്ണന്‍ ബി എസ്, ടീസര്‍ കട്ട് – ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റില്‍സ് – രഞ്ജിനി അച്യുതന്‍, സ്റ്റില്‍സ് – ബിജിത് ധര്‍മടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈന്‍സ് – ഓള്‍ഡ് മങ്ക്സ്, പി ആര്‍ ഒ – ആതിര ദില്‍ജിത്.

Read more