അന്തരിച്ച നടന്‍ കൈനകരി തങ്കരാജിന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം അര്‍പ്പിച്ചത്. ‘ഈ മ യൗ, തങ്കരാജേട്ടന്‍ യാത്രയായി’ ലിജോ കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേന്‍’, ‘ഈ മ യൗ’ തുടങ്ങിയ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളെ കൈനകരി തങ്കരാജ് അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വാവച്ചന്‍ എന്ന കഥാപാത്രത്തിന്റെ മരണവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ മ യൗവിന്റെ ഇതിവൃത്തം.
ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയില്‍ വെച്ചായിരുന്നു കൈനകരി തങ്കരാജ് മരണത്തിന് കീഴടങ്ങിയത്. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും.