'പുഞ്ചിരിയോടെ അവരുടെ അവഗണന നേരിട്ട നിങ്ങളാണ് ഹീറോ'; ശ്രീനിധി ഷെട്ടിയുടെ പേജില്‍ മാപ്പ് ചോദിച്ചും സുപ്രിയയെ വിമര്‍ശിച്ചും മലയാളികള്‍

കെജിഎഫ് സിനിമയുടെ പ്രമോഷന്‍ വേദിയില്‍ നായിക ശ്രീനിധി ഷെട്ടിയെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ അവഗണിച്ചെന്ന ആരോപണം ഉയരുന്നതിനിടയില്‍ നടിക്ക് പിന്തുണയുമായി മലയാളിപ്രേക്ഷകര്‍. ഇത്തരമൊരു സംഭവമുണ്ടാവാന്‍ പാടില്ലായിരുന്നു എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ശ്രീനിധിയുടെ ഫേസ്ബുക്ക് പേജില്‍ നിരവധിപ്പേര്‍ മാപ്പപേക്ഷയും നടത്തിയിട്ടുണ്ട്.

ഇന്നലെ കൊച്ചിയില്‍ നടന്ന പ്രമോഷന്‍ ചടങ്ങിനിടയിലാണ് സംഭവം. വേദിയില്‍ എത്തിയ സുപ്രിയ മേനോന്‍ നായകന്‍ യഷിന് ഹസ്തദാനം നടത്തിയ ശേഷം നടന്നു നീങ്ങി. തൊട്ടപ്പുറമുണ്ടായിരുന്ന ശ്രീനിധിയെ സുപ്രിയ ശ്രദ്ധിക്കുക പോലും ചെയ്തില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ വന്ന ശങ്കര്‍ രാമകൃഷ്ണനും യഷിന് കൈകൊടുത്ത് നടന്നു നീങ്ങുകയായിരുന്നു.

‘സുപ്രിയയെ കണ്ട് എഴുന്നേറ്റ ശ്രിനിതിയെ അവര്‍ ഒന്ന് നേരെ നോക്കുന്നു പോലും ചെയ്തില്ല. ഇതിന് ശേഷം വേദിയില്‍ എത്തിയ ശങ്കര്‍ രാമകൃഷ്ണനും ഇതേ ആറ്റിറ്റിയൂഡ് തന്നെ ആയിരുന്നു. സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തില്‍ ഒരു അവഗണന’ എന്നിങ്ങനെ പോകുന്നു വിഷയത്തിലെ പ്രതികരണങ്ങള്‍.

Latest Stories

IPL 2025: ഇതാണ് ഞങ്ങൾ ആഗ്രഹിച്ച തീരുമാനം എന്ന് ബോളർമാർ, ഒരിക്കൽ നിർത്തിയ സ്ഥലത്ത് നിന്ന് ഒന്ന് കൂടി തുടങ്ങാൻ ബിസിസിഐ; പുതിയ റൂളിൽ ആരാധകരും ഹാപ്പി

വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്; ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ ഇനി തീപാറും പോരാട്ടം

‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുന്നു, അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു’; വിമർശിച്ച് ജോൺ ബ്രിട്ടാസ്

കള്ളന്മാരെ ലോക്ക് ആക്കാൻ കൊറിയൻ ബ്രാൻഡ് ! ഹ്യുണ്ടായ്, കിയ കാറുകൾ ഇനി മോഷ്ടിക്കാൻ പറ്റില്ല..

ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളണം; അല്ലാത്തപക്ഷം നൂറുതവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും ഫലമില്ലെന്ന് നിതിന്‍ ഗഡ്കരി

വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം, ജീവന് ഭീഷണിയുണ്ട്.. എനിക്ക് ആരുടെയും പിന്തുണ വേണ്ട..; അഭിരാമിയെ വിമര്‍ശിച്ച് എലിസബത്ത്

IPL 2025: ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഇത്തവണ 300 റൺ അടിക്കും, ബോളർമാർക്ക് അവന്മാർ ദുരന്തദിനം സമ്മാനിക്കും: ഹനുമ വിഹാരി

മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം