ഓപ്പസിറ്റ് ലൗ എന്താണെന്നറിയാമോ? വാ കാണിച്ചുതരാം.. വിശാലിനോട് ഗായത്രി ; പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത് ശങ്കര്‍

പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത്ത് ശങ്കര്‍. ‘4 ഇയേഴ്സ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം രഞ്ജിത് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ നടത്തിയത്. കോളേജ് ജീവിതം അടിസ്ഥാനമാക്കി ഗായത്രിയുടെയും വിശാലിന്റെയും കഥയാണ് 4 ഇയേഴ്സ് പറയുന്നത്.

‘4 ഇയേഴ്സ് ഗാത്രിയെയും വിശാലിനെയും കുറിച്ചാണ്. അവരുടെ കോളേജ് സൂര്യോദയങ്ങള്‍, കാന്റീനിലെ അസ്തമയങ്ങള്‍, ഹോസ്റ്റല്‍ രാത്രികള്‍’ രഞ്ജിത് ശങ്കര്‍ കുറിച്ചു. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. ക്ലാസ് റൂം ആണ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ ഒരു സീനിന്റെ ചെറിയ വിവരണവും പോസ്റിലുണ്ട്. മൂന്ന് വര്‍ഷങ്ങളും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്താണെന്ന് വ്യക്തമല്ലെങ്കിലും ഇത് രണ്ടും പ്രേക്ഷരില്‍ ആകാഷയുണ്ടാക്കുന്നതാണ്.

ചിത്രത്തിന്റെ രചനയും രഞ്ജിത് ശങ്കര്‍ തന്നെയാണ്. മധു നീലകണ്ഠനാണ് ഛായാഗ്രണം. ശങ്കര്‍ വര്‍മ്മ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു. ശബ്ദമശ്രണം താപ്സ് നായിക് ആണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടാണ് ഫോര്‍ ഇയേഴ്സ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജയസൂര്യ നായകനായെത്തിയ ‘സണ്ണി’യാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന സിനിമ. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടെയായിരുന്നു സണ്ണി.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്