45 കോടിയിലേക്ക് തല്ലുമാല

ടൊവിനോ തോമസ് ചിത്രം തല്ലുമാല വന്‍ വിജയത്തിലേക്ക് ബോക്സ്ഓഫീസില് തരംഗം സൃഷ്ടിച്ച ചിത്രം 45 കോടി രൂപ കളക്ഷനിലേക്കാണ് കടക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 12ാം ദിവസമായ ചൊവ്വാഴ്ച ആകെ 60 ലക്ഷം രൂപ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് നേടിയത് 50 ലക്ഷം രൂപയാണ.്

ചിത്രം പുറത്തിറങ്ങി ഒന്നരയാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം ആകെ കളക്ട് ചെയ്തത് 42.5 കോടി രൂപയാണ്. അതില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 22.68 കോടി രൂപയാണ്. ഒടിടി, സാറ്റലൈറ്റ്സ് അവകാശങ്ങള്‍ കൂടി വില്‍പ്പനയാവുന്നതോടെ ഇനിയും കോടികള്‍ ചിത്രത്തിന്റെ അക്കൗണ്ടിലേക്ക് വരും. 11ാം ദിവസം ചിത്രം നേടിയത് 75 ലക്ഷം രൂപയാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള വിഹിതം 55 ലക്ഷം രൂപയാണ്.

10ദിവസമായ ഞായറാഴ്ച, ചിത്രം ആകെ 2.65 കോടി രൂപ നേടിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള വിഹിതം 1.36 കോടി രൂപയായിരുന്നു. ഒമ്പതാം ദിവസം ആകെ 1.75 കോടി രൂപ കളക്ട് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 1.36 കോടി രൂപയായിരുന്നു. എട്ടാം ദിനം ഒരു കോടി രൂപ കളക്ട് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്ന് 82 ലക്ഷം രൂപയാണ് ലഭിച്ചത്.

ഏഴാം ദിവസം 1.5 കോടി രൂപ ആകെ നേടി. ഇതില്‍ 1.25 കോടി രൂപയും കേരളത്തില്‍ നിന്നായിരുന്നു. ആറാം ദിവസം 1.75 കോടി രൂപയാണ് ആകെ കളക്ട് ചെയ്തപ്പോള്‍ 1.2 കോടി രൂപയാണ് കേരളത്തില്‍ നിന്നുള്ള വിഹിതം. ചിത്രം ആദ്യ ദിനം നേടിയത് 7.5 കോടി രൂപയാണ്.

കേരളത്തില്‍ നിന്ന് മാത്രം 3.5 കോടി രൂപയും. രണ്ടാം ദിനത്തിലും കേരളത്തില്‍ കളക്ഷന്‍ കുറഞ്ഞില്ല. 3.5 കോടി രൂപ ലഭിച്ചു. അന്ന് ആകെ നേടിയത് 9 കോടി രൂപയാണ്.മൂന്നാം ദിവസം ആകെ പത്ത് കോടി നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 4 കോടി രൂപയാണ്.നാലാം ദിനത്തില്‍ ആകെ 4 കോടി രൂപ നേടിയപ്പോള്‍ 2.85 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. അഞ്ചാം ദിനത്തില്‍ 2 കോടി രൂപ ആകെ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 1.4 കോടി രൂപയാണ്.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്