അമ്പത് കോടി ബജറ്റ് സിനിമ, ഉണ്ണി മുകുന്ദന് വില്ലനായെത്തുന്നത് റോബിന്‍ രാധാകൃഷ്ണന്‍; മകനെ പോലെയെന്ന് ഗോകുലം ഗോപാലന്‍

ബിഗ് ബോസ് സീസണ്‍ ഷോയിയിലെ ശ്രദ്ധേയനായ മത്സരാര്‍ഥിയായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്ലി എന്ന ചിത്രത്തിലാണ് റോബിന്‍ അഭിനയിക്കുന്നതായി വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. അമ്പത് കോടി രൂപയിലേറെ മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.

ചിത്രത്തില്‍ പ്രതിനായകനായാണ് റോബിനെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് ഗല്ലേറിയ മാളില്‍ നടന്നിരുന്നു. സംവിധായകന്‍ വൈശാഖ്, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ എന്നിവരോടൊപ്പം റോബിനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

റോബിന്‍ തന്റെ മകനെ പോലെയാണെന്നാണ് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞത്. നേരത്തെ റോബിന്‍ ഡോക്ടറായി ജോലി ചെയ്തിരുന്നത് തന്റെ ആശുപത്രിയിലായിരുന്നു. അവിടെ നിന്നാണ് താരം ബിഗോ ബോസിലേക്ക് പോയതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

റോബിന്‍ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞയുടന്‍ തന്നെ സിനിമാ പ്രവേശനം പ്രഖ്യാപിച്ചിരുന്നു.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്