സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നടന്‍ ജയസൂര്യ, നടി അന്ന ബെന്‍

51-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ജയസൂര്യ സിനിമ വെള്ളം, നടി അന്ന ബെന്‍, കപ്പേള. മികച്ച സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജനപ്രിയ സിനിമ അയ്യപ്പനും കോശിയും. മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ.

കന്ന‍ഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും അധ്യക്ഷന്മാരായ രണ്ട് പ്രാഥമിക വിധിനിര്‍ണയ സമിതി ഉണ്ടായിരന്നു. എണ്‍പതുചിത്രങ്ങള്‍ കണ്ട് രണ്ടാംറൗണ്ടിലേക്കു നിർദേശിച്ച ചിത്രങ്ങളിൽ നിന്നാണ് അവാര്‍ഡ് പ്രഖ്യാപനം.

ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രൻ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്ന ലേഖനത്തിന് ജോൺ സാമുവൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നേടി.

മികച്ച സംവിധായകന്‍ – സിദ്ധാര്‍ത്ഥ ശിവ – എന്നിവർ

മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും

മികച്ച ചിത്രസംയോജകന്‍ – മഹേഷ് നാരായണന്‍

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് – ഷോബി തിലകന്‍

മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

നവാഗത സംവിധായകന്‍ – മുഹമ്മദ് മുസ്തഫ – കപ്പേള

മികച്ച രണ്ടാമത്ത ചിത്രം – തിങ്കളാഴ്ച നിശ്ചയം

മികച്ച ഗായിക – നിത്യ മാമന്‍

മികച്ച ഗായകന്‍ – ഷഹ്ബാസ് അമന്‍

മികച്ച ഗാനരചന – അന്‍വര്‍ അലി

മികച്ച കഥാകൃത്ത് – സെന്ന ഹെഗ്‌ഡെ

മികച്ച സംഗീതം – എം ജയചന്ദ്രന്‍ – സൂഫിയും സുജാതയും

മികച്ച സ്വഭാവ നടന്‍ – സുധീഷ്

മികച്ച സ്വഭാവ നടി – ശ്രീരേഖ – വെയില്

പ്രത്യേക ജൂറി

സിജി പ്രദീപ് – ഭാരതപുഴ

നാഞ്ചിയമ്മ – ഗായിക – അയ്യപ്പനും കോശിയും

നളിനി ജമീല – വസ്ത്രാലങ്കാരം- ഭാരതപുഴ

മികച്ച വിഷ്വല്‍ ഇഫക്ട്‌സ് – ലൗ

മികച്ച സിങ്ക് സൗണ്ട് – ആദർശ് ജോസഫ് ചെറിയാൻ – സന്തോഷത്തിന്റെ ഒന്നാം രഹസ്യം

മികച്ച ശബ്ദമിശ്രണം – അജിത് എബ്രഹാം ജോർജ് – സൂഫിയും സുജാതയും

മികച്ച ശബ്ദ രൂപകൽപ്പന – ടോണി ബാബു – ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ് – ലിജു പ്രഭാകർ – കയറ്റം

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – റഷീദ് അഹമ്മദ് – ആർട്ടിക്കിൾ 21

മികച്ച വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ – മാലിക്

മികച്ച ബാലതാരം -അരവ്യ ശര്‍മ്മ – പ്യാലി

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍