63 കാരനായ നടന്റെ സിനിമയിലേക്ക് നായികയായി ക്ഷണം, ഓഫര്‍ നിരസിച്ച് മീന; പ്രതിഷേധവുമായി ആരാധകര്‍

സീനിയര്‍ നടന്‍ രാമരാജന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിലേക്കുള്ള നായിക റോള്‍ നിരസിച്ച് നടി മീന. രാമരാജന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ മീന ഈ ഓഫര്‍ നിരസിച്ചതിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.

രാമരാജന്റെ ഏറ്റവും പുതിയ സിനിമയായ സാമനിയന്‍ എന്ന ചിത്രത്തിലേക്കാണ് മീനയെ നായികയായി ക്ഷണിച്ചത്. 12 വര്‍ഷത്തിന് ശേഷം രാമരാജന്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ 63 കാരനായ നടന്റെ ഒപ്പം അഭിനയിക്കാനില്ലെന്ന നിലപാടാണ് മീന സ്വീകരിച്ചത്.

ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മീനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടന്റെ പ്രായമാണോ നടിയുടെ പ്രശ്‌നമെന്ന് ചോദിച്ച ആരാധകര്‍ നടന്‍ രജിനികാന്താണ് ഇത്തരമൊരു ഓഫര്‍ തന്നിരുന്നതെങ്കില്‍ ഇതേ തീരുമാനം തന്നയാണോ എടുക്കുക എന്നും ചോദിച്ചു. എന്നാല്‍ വിവാദങ്ങളോട് മീന ഇതുവരയെും പ്രതികരിച്ചിട്ടില്ല.

നിലവില്‍ റൗഡി ബേബി എന്ന തമിഴ് ചിത്രത്തിലാണ് മീന അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൈലോക്ക്, ബ്രോഡാഡി, ആനന്ദപുരം ഡയറീസ് തുടങ്ങിയ ചിത്രങ്ങളിലാണ് മീന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

Latest Stories

ടിക് ടോക്ക് ഞായറാഴ്ചയോടെ വിൽക്കുക അല്ലെങ്കിൽ നിരോധിക്കുമെന്ന് യുഎസ് സുപ്രീം കോടതി വിധി

'സഹോദരിയെ പറ്റി മോശമായി സംസാരിച്ചു, കുടുബത്തെ അധിക്ഷേപിച്ചു'; കൊലപാതക കാരണം വെളിപ്പെടുത്തി പ്രതി ഋതു ജയൻ

മാജിക് മഷ്‌റൂം ലഹരിയല്ല ഫംഗസാണ്; നിരോധിത പട്ടികയിലുൾപ്പെടില്ലെന്ന് ഹൈക്കോടതി

നെയ്യാറ്റിൻകര ​ഗോപൻ്റെ മൃതദേഹം പുതിയ കല്ലറയിൽ സംസ്കരിച്ചു

ഗാസ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സുരക്ഷാ കാബിനറ്റ്

പാലായിൽ വിദ്യാർത്ഥിക്ക് നേരെ നടന്ന റാഗിങ്ങിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ റാഗിംഗ്; വിവസ്ത്രനാക്കി മർദിക്കുകയും വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുയും ചെയ്തു

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ പെട്ടുപോയ മലയാളിയടക്കം 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 16 പേരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു, വധു സമാജ്‍വാദി പാർട്ടി എംപി പ്രിയ സരോജ്

വീണിടം വിദ്യയാക്കി ഗോപന്റെ മക്കൾ; മൃതദേഹവുമായി നാമജപയാത്ര, 'സമാധി'യിൽ നിന്ന് 'മഹാസമാധി'യാക്കി ചടങ്ങുകൾ