മലയാളത്തിലെ ചില സിനിമകള്‍ ജൂറിയ്ക്ക് മുന്നിലെത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ; മികച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മൂട്ടിയ്‌ക്കൊപ്പം ജോജുവിനെയും പരിഗണിച്ചിരുന്നു- വെളിപ്പെടുത്തല്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി മലയാളത്തിലെ ചില സിനിമകള്‍ ജൂറിയ്ക്ക് മുന്നിലെത്തിയത് എന്‍ഡ്രി അയക്കുമ്പോല്‍ പാലിക്കപ്പെടേണ്ട നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് വെളിപ്പെടുത്തല്‍. മികച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മൂട്ടിയ്‌ക്കൊപ്പം ജോജുവിനെയും പരിഗണിച്ചിരുന്നതായും ജൂറി അംഗങ്ങളില്‍ ഒരാള്‍ വെളിപ്പെടുത്തി. ജോസഫിലെ പ്രകടനമാണ് ജോസഫിനെ നേട്ടത്തിനരികിലെത്തിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ജോജുവിന് ലഭിച്ചിരുന്നു.

പാട്ടുകള്‍ പ്രത്യേക സിഡിയിലാക്കി നല്‍കണമെന്ന് നിസാര നിര്‍ദ്ദേശങ്ങള്‍ പോലും ചില മലയാള സിനിമകല്‍ പാലിച്ചിട്ടില്ലെന്നാണ് ജൂറി അംഗം വെളിപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ മേരിക്കുട്ടിയിലെ അഭിനയത്തിന് ജയസൂര്യയും സുഡാനിയിലെ അഭിനയത്തിന് സൗബിനും ചര്‍ച്ചകളിലേക്ക് ഉയര്‍ന്നെങ്കിലും അന്തിമ വിധി നിര്‍ണയത്തിലേക്ക് എത്തിയില്ല.

Read more

അതേസമയം കെജിഎഫിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ ജൂറി അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാക്കിയെന്നും വെളിപ്പെടുത്തലുണ്ട്. കെജിഎഫ് തട്ടുപൊളിപ്പന്‍ ചിത്രമാണെന്നതായിരുന്നു തര്‍ക്ക വിഷയം. സ്‌പെഷല്‍ എഫക്ട്‌സ്, സംഘട്ടന സംവിധാനം തുടങ്ങിയവയ്ക്കുള്ള പുരസ്‌കാരം കെജിഎഫിനായിരുന്നു ലഭിച്ചത്.