പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും പുരസ്‌കാര നേട്ടം; ധനുഷ് അര്‍ഹിക്കുന്ന അംഗീകാരമെന്ന് മഞ്ജു വാര്യര്‍

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ധനുഷിന് അഭിനന്ദനങ്ങളുമായി മഞ്ജു വാര്യര്‍. വെട്രിമാരന്‍ ചിത്രം “അസുരനി”ലെ അഭിനയത്തിനാണ് ധനുഷ് പുരസ്‌കാരത്തിന് അര്‍ഹനായത്. മഞ്ജു ആണ് ചിത്രത്തില്‍ താരത്തിന്റെ നായികയായെത്തിയത്. അസുരനിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മഞ്ജു ധനുഷിന് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

“ധനുഷ്, നിങ്ങള്‍ ഇത് തീര്‍ച്ചയായും അര്‍ഹിക്കുന്ന അംഗീകാരമാണ്.. നിങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു”” എന്നാണ് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതേസമയം, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ടാം തവണയാണ് ധനുഷിന് ലഭിക്കുന്നത്. 2010ല്‍ ആണ് ധനുഷിന് ആദ്യ ദേശീയ പുരസ്‌ക്കാരം ലഭിക്കുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു പുരസ്‌ക്കാരം ലഭിച്ചത്.

11 വര്‍ഷത്തിനു ശേഷം വീണ്ടും വെട്രിമാരന്‍ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ധനുഷ്. മധ്യവയസ്‌കനും യുവാവും കൗമാരക്കാരനുമായി മൂന്ന് കാലഘട്ടങ്ങളെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ധനുഷിനൊപ്പം ബോളിവുഡ് താരം മനോജ് ബാജ്പേയ് ആണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുന്നത്. ഭോന്‍സ്ലെ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

2010ല്‍ നടന്‍ സലിം കുമാറിന് ഒപ്പമായിരുന്നു ധനുഷ് പുരസ്‌കാരം പങ്കിട്ടത്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന് ആയിരുന്നു സലിം കുമാറിന് പുരസ്‌കാരം
ലഭിച്ചത്. മികച്ച നടന്‍ കൂടാതെ നിര്‍മ്മാതാവ് എന്ന നിലയിലും ധനുഷ് രണ്ടു തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 2014ല്‍ കാക്കമുട്ടൈ എന്ന ചിത്രത്തിനും 2015ല്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണൈ എന്ന ചിത്രത്തിനുമാണ് പുരസ്‌കാരം
നേടിയത്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം