അമ്പരിപ്പിക്കാന്‍ രക്ഷിത് ഷെട്ടി, ഒപ്പം വികൃതിയായ നായക്കുട്ടിയും; വിനീത് ശ്രീനിവാസന്റെ ആലാപനത്തില്‍ '777 ചാര്‍ലി' ടീസര്‍

“കിറുക് പാര്‍ട്ടി”യിലൂടെ ശ്രദ്ധ നേടിയ കന്നട താരം രക്ഷിത് ഷെട്ടിയുടെ “777 ചാര്‍ലി” ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ആകര്‍ഷകമായ ടീസറില്‍ കുസൃതിയായ ഒരു നായയാണ് കേന്ദ്ര കഥാപാത്രം. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രത്തിന്റെ ടീസര്‍ രക്ഷിത് ഷെട്ടിയുടെ ജന്മദിനമായ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.

പൃഥ്വിരാജ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, നിഖിലാ വിമല്‍, അന്ന ബെന്‍, ആന്റണി വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍ സുരഭി ലക്ഷ്മി, മെറീന മൈക്കിള്‍, അനില്‍ ആന്റോ, സംവിധായകരായ മുഹമ്മദ് മുസ്തഫ, ടിനു പാപ്പച്ചന്‍, ഒമര്‍ ലുലു എന്നിവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.

മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് വിതരണം ചെയ്യുന്നത്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന രണ്ടു മലയാള ഗാനങ്ങളുമുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഏകാന്തതയില്‍ തളച്ചിടപ്പെട്ട, പരുക്കനായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. സംഗീത ശൃംഗേരി ആണ് നായിക. ബോബി സിംഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവര്‍ രചിക്കുന്ന ഗാനങ്ങള്‍ക്ക് നോബിന്‍ പോള്‍ സംഗീതം ഒരുക്കുന്നു. അരവിന്ദ് എസ് കശ്യപ് ഛായാഗ്രഹണവും പ്രതീക് ഷെട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

സംഭാഷണം: കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്, കോസ്റ്റ്യൂം ഡിസൈനര്‍ പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉല്ലാസ് ഹൈദര്‍, സ്റ്റണ്ട്: വിക്രം മോര്‍, സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍.

സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍: കൃഷ്ണ ബാനര്‍ജി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: ബിനയ് ഖാന്‍ഡല്‍വാല്‍, സുധീ ഡി, കളറിസ്റ്റ്: രമേശ് സി പി, സൗണ്ട് ഇഫക്ട്‌സ്: ഒലി സൗണ്ട് ലാബ്‌സ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍