ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വ്വശിയെയും തിരഞ്ഞെടുത്തു. സൗദ ഷെരീഫ്, സന്തോഷ് മണ്ടൂര്‍ എന്നിവരുടെ ‘പനി’യാണ് മികച്ച ചിത്രം. റോഷാക്ക് എന്ന ചിത്രത്തിന് നിസാം ബഷീറിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.
ജോണി ആന്റണിയെ മികച്ച സഹനടനായി (അനുരാഗം) തിരഞ്ഞെടുത്തു. പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം), ബിന്ദു പണിക്കര്‍ (റോഷാക്ക്) എന്നിവരാണ് മികച്ച സഹനടിമാര്‍. സ്റ്റഫി സേവ്യറാണ് മികച്ച ചലച്ചിത്ര സംവിധായിക (മധുര മനോഹര മോഹം), വേണു കുന്നപ്പിള്ളിയാണ് മികച്ച ചലച്ചിത്ര നിര്‍മ്മാതാവ് (2018, മാളികപ്പുറം).
ശ്രീകാന്ത് മുരളി (പത്മിനി ), അമല്‍രാജ് (ക്രിസ്റ്റഫര്‍ ), ബിനോജ് വില്ല്യ (പെന്‍ഡുലം ), പാര്‍വ്വതി ആര്‍ കൃഷ്ണ (കഠിന കഠോരമീ അണ്ഡകടാഹം)കെ. ജി. ഷൈജു (കായ്പോള ), ദേവന്‍ ജയകുമാര്‍ (വാലാട്ടി) എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും.
മധു (ചലച്ചിത്രരംഗം), പി.വത്സല (സാഹിത്യരംഗം, സി. രാധാകൃഷ്ണന്‍ (സാഹിത്യരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യവസായ (സാമൂഹിക രംഗം), ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം) എന്നിവരെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം
നല്‍കി ആദരിക്കും.
മറ്റ് പുരസ്‌കാരങ്ങള്‍
ഐഷ സുല്‍ത്താന നവാഗത സംവിധായിക (ഫ്ലഷ് ), പ്രണവ് പ്രശാന്ത് പുതുമുഖ നടന്‍ (ഫ്ലഷ് ), മീനാക്ഷി ദിനേഷ് പുതുമുഖ നടി (18 പ്ലസ് ),ബിബിന്‍ ജോയി& ഷിഹാ ബിബിന്‍ ദമ്പതി സംവിധായകര്‍ (മറിയം), ബേബി ദേവനന്ദ ബാലനടി (മാളികപ്പുറം ), മാസ്റ്റര്‍ പ്രണവ് ബിനു ബാലനടന്‍ (2018).