'ഈ ടീം കപ്പടിക്കുമെന്ന് കരുതുന്നുണ്ടോ' ; ഇന്ത്യയെ ലോക കപ്പ് വിജയത്തിലേയ്ക്ക് നയിക്കാന്‍ 83-യുമായി രണ്‍വീര്‍ സിംഗ്; ട്രെയിലര്‍

1983ലെ ഇന്ത്യയുടെ ലോക കപ്പ് വിജയത്തെ ആധാരമാക്കി എടുത്ത കബീര്‍ ഖാന്‍ ചിത്രം ’83’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. രണ്‍വീര്‍ സിംഗ്- ദീപിക പദുക്കോണ്‍ താരജോഡിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 1983ല്‍ ഇന്ത്യ ലോക കപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്ന കപില്‍ദേവിനെയാണ് ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്നത്. കപില്‍ദേവിന്റെ ഭാര്യ റോമിയായാണ് ദീപിക എത്തുന്നത്.

ഡിസംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോവിഡില്‍ തിയേറ്ററുകള്‍ അടച്ചിട്ടത് കാരണം ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു.മൂന്ന് മിനിറ്റ് 49 സെക്കന്റ് നീണ്ടുനില്‍ക്കുന്ന ട്രെയിലര്‍, കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അന്ന് നേരിട്ട വെല്ലുവിളികളേയും ആരും പ്രതീക്ഷ നല്‍കാതിരുന്ന ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ച് കിരീടം നേടിയതിന്റെ കഥയുമാണ് സിനിമ പറയുന്നത്.

‘ചിന്തിക്കാനാവാതിരുന്ന വിജയം നേടിയെടുത്തവരുടെ ത്രസിപ്പിക്കുന്ന യഥാര്‍ത്ഥ കഥ,” തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ട്രെയിലര്‍ പങ്കുവെച്ച് രണ്‍വീര്‍ സിംഗ് കുറിച്ചു. ജീവ, പങ്കജ് ത്രിപാഠി, ബൊമന്‍ ഇറാനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏക് താ ടൈഗര്‍, ബജ്രംഗി ഭായ്ജാന്‍ തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള കബീര്‍ ഖാന്റെ 83യെ പ്രതീക്ഷയോടെയാണ് സിനിമാ ആസ്വാദകര്‍ കാണുന്നത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം