സിനിമയില്‍ സാധിച്ചില്ല, ജീവിതത്തില്‍ ഒന്നിച്ച് റാമും ജാനുവും? വൈറലായി ചിത്രങ്ങള്‍! സംഭവം ഇങ്ങനെ

സൂപ്പര്‍ ഹിറ്റ് ചിത്രം ’96’ലൂടെ ശ്രദ്ധ നേടിയ താരങ്ങളാണ് ഗൗരി ജി കിഷനും ആദിത്യ ഭാസ്‌കരനും. ജീവിതത്തില്‍ ഒന്നുചേരാനാവാതെ പോയ ജാനുവിന്റെയും റാമിന്റെയും പ്രണയകഥ അനശ്വരമാക്കിയതില്‍ വിജയ് സേതുപതിയ്ക്കും തൃഷയ്ക്കുമൊപ്പം ഗൗരിയ്ക്കും ആദിത്യനും വലിയൊരു പങ്കുണ്ട്.

എന്നാല്‍ ജാനും റാമും ഇപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്. റാമുവും ജാനുവും പാരലല്‍ യൂണിവേഴ്‌സില്‍.. എന്ന ക്യാപ്ഷനോടെ ഗൗരി പങ്കുവച്ച ചിത്രങ്ങള്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ്. വിവാഹവേഷത്തില്‍ നില്‍ക്കുന്ന ഗൗരിയും ആദിത്യയുമാണ് ചിത്രങ്ങളില്‍ കാണാനാവുക.

ഇവര്‍ വിവാഹിതരായോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ ഇരുവരുടെയും പുതിയ സിനിമയില്‍ നിന്നുള്ളതാണ്. ‘ഹോട്ട്‌സ്‌പോട്ട്’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണിവ. വിഘ്‌നേശ് കാര്‍ത്തിക്കിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.

’96’ എന്ന ചിത്രത്തിലൂടെയാണ് ഗൗരി അഭിനയരംഗത്തേക്ക് എത്തുന്നത്. ‘മാര്‍ഗംകളി’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. 96ന്റെ റീമേക്കിലൂടെ തെലുങ്കിലും എത്തിയിരുന്നു. ‘ഒരു സര്‍ക്കാര്‍ ഉത്പ്പന്നം’ ആണ് ഗൗരിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.

Read more