96-ന് രണ്ടാം ഭാഗം വരുന്നു, ആവേശത്തില്‍ ആരാധകര്‍

തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തൃഷ-വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം വന്‍ വിജയം നേടിയിരുന്നു. 1996 ബാച്ചിലെ സ്‌കൂള്‍ സഹപാഠികള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കാമ്പ്.

സി. പ്രേം കുമാര്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. തിരക്കഥയ്ക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. രാമചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിച്ചത്. ജാനു എന്ന ജാനകിയായി തൃഷയും എത്തുന്നു. ഇരുവരുടെയും കെമിസ്ട്രി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം.

രാമചന്ദ്രനും ജാനകിയും സ്‌കൂള്‍ കാലത്ത് നിഷ്‌കളങ്കമായി നിശബ്ദമായി അന്യോന്യം പ്രണയിച്ചവരാണ്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേര്‍പിരിയുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇരുവരും ഏറെ മാറി. രാമചന്ദ്രന്‍ ട്രാവല്‍ ഫൊട്ടോഗ്രഫറായി..

പഴയ നഷ്ടപ്രണയത്തിന്റെ ഓര്‍മകളും പേറി അയാള്‍ ഏകനായി ജീവിക്കുന്നു. പിന്നീട് 22 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോഴുള്ള ഓര്‍മകളുടെ അയവിറക്കലും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?