ആരാധികയായ മന്ത്രിപുത്രി അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; വീട്ടില്‍ വേലക്കാരിയായി കഴിഞ്ഞത് 20 ദിവസം, വെളിപ്പെടുത്തലുമായി സൂപ്പർ താരത്തിന്‍റെ ഭാര്യ

1990-കളിലെ ഏറ്റവും ജനപ്രിയനായ ബോളിവുഡ് താരമായിരുന്നു ഗോവിന്ദ. വലിയൊരു ഫാന്‍ ബേസ് തന്നെ ഗോവിന്ദയ്ക്ക് ഉണ്ടായിരുന്നു. മാത്രവുമല്ല നിരവധി സ്ത്രീകൾ അക്കാലത്ത് ഗോവിന്ദയുടെ വീട്ടിന് ചുറ്റും സിനിമാ സെറ്റുകൾക്കും പുറത്ത് സ്ത്രീകൾ തടിച്ചുകൂടുന്നതും പതിവായിരുന്നു. ഇപ്പോഴിതാ ഗോവിന്ദയുടെ ഭാര്യ സുനിത ഞെട്ടിക്കുന്ന ഒരുവെളിപ്പെടുത്തലുമായാണ് രംഗത്തെത്തിയിട്ടുള്ളത്.

1990-കളിൽ ഗോവിന്ദയുടെ കടുത്ത ആരാധികയായിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്നും ഇവർ വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസം ഗോവിന്ദയുടെ വീട്ടിനുള്ളിൽ താമസിച്ചുവെന്നുമാണ് ഗോവിന്ദയുടെ ഭാര്യ സുനിത വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതിലെ ഞെട്ടിക്കുന്ന യാഥാർഥ്യമെന്തെന്നാൽ ആ കടുത്ത ആരാധികയായ യുവതി യഥാർത്ഥത്തിൽ ഒരു മന്ത്രിയുടെ മകളായിരുന്നു.

ടൈംഔട്ട് വിത്ത് അങ്കിത് എന്ന പോഡ്‌കാസ്റ്റിലാണ് സുനിത ഗോവിന്ദ സിനിമ രംഗത്ത് സജീവമായ കാലത്തുണ്ടായ ആരാധകരുടെ ശല്യം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പങ്കുവച്ചത്. ഒരു വീട്ടുജോലിക്കാരിയെന്ന രീതയില്‍ ഒരു ആരാധിക വീട്ട് ജോലിക്ക് വന്നു. അവൾ ഏകദേശം 20-22 ദിവസം ഞങ്ങളോടൊപ്പം താമസിച്ചു. അവൾ ഒരു നല്ല കുടുംബത്തിൽ നിന്നുള്ളവളാണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായി.

അന്ന് താൻ ചെറുപ്പമായിരുന്നുവെന്നും തനിക്ക് സംശയം തോന്നിയെന്നും സുനിത പറയുന്നു. അവൾ വളരെ വൈകിയും എഴുന്നേറ്റു ഗോവിന്ദനെ കാത്തുനിൽക്കാറുണ്ടായിരുന്നു. അത് എന്നെ ഞെട്ടിച്ചു. അങ്ങനെ ഒരിക്കൽ ഞാൻ അവളുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ചു. ചില സത്യങ്ങൾ ഞാൻ കണ്ടെത്തി. ഒടുവിൽ, അവൾ ഏതോ മന്ത്രിയുടെ മകളാണെന്ന് ഞങ്ങള്‍ മനസിലാക്കിയെന്നാണ് സുനിത പറഞ്ഞത്.

ഇതെല്ലാം വച്ച് ചോദ്യം ചെയ്തപ്പോള്‍ അവൾ കരയുകയും താൻ ഗോവിന്ദയുടെ ആരാധികയാണെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ അവളുടെ അച്ഛൻ വന്നു, നാല് കാറുകളുടെ അകമ്പടിയോടെയാണ് മകള കൂട്ടിക്കൊണ്ടുപോകാന്‍ അയാള്‍ എത്തിയത്. ഗോവിന്ദയ്ക്ക് അക്കാലത്തുണ്ടായ ഫോളോവേര്‍സ് ഇത്തരത്തിലാണ്. ചിലപ്പോള്‍ ഇന്നത്തെ വന്‍ താരങ്ങള്‍ക്ക് പോലും ഇത്രയും വൈല്‍ഡ് ഫാന്‍സ് കാണില്ലെന്നം സുനിത പറയുന്നു.

Latest Stories

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം