'കടക്ക് പുറത്ത്' പറഞ്ഞ് പ്രേംകുമാര്‍, തിടമ്പേറ്റിയ കൊമ്പന്‍റെ അവസ്ഥയില്‍ പൊലീസുകാര്‍; 'ഉറിയടി'യുടെ രസികന്‍ ട്രെയിലര്‍

“അടി കപ്യാരേ കൂട്ടമണി” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “ഉറിയടി”യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം മികച്ച കോമഡി എന്റര്‍ടെയ്നര്‍ തന്നെ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന ഉറപ്പ്.

പൊലീസ് ആസ്ഥാനത്തെ ഹൗസിംഗ് ക്വാട്ടേഴ്‌സില്‍ സംഭവിക്കുന്ന ചില സംഭവങ്ങള്‍ കൂട്ടിക്കലര്‍ത്തിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സിദ്ദിക്ക്, ശ്രീനിവാസന്‍, സുധി കോപ്പ, മാനസ രാധാകൃഷ്ണന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, പ്രേം കുമാര്‍, ശ്രീജിത്ത് രവി, ബൈജു, മുകേഷ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി വിജി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഫ്രണ്ട്സ് ഫിലിം ഫാക്ടറി, ഫിഫ്റ്റിസിക്സ് സിനിമാസ് എന്നിവയുടെ ബാനറില്‍ നൈസാം എസ് സലീം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജെമിന്‍ ജെ അയ്യനേത്ത്. അനില്‍ പനച്ചൂരാന്‍, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്കു ഇഷാന്‍ ദേവ് സംഗീതം പകരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള ചാനല്‍ ചര്‍ച്ചയിലെ രാഹുല്‍ ഈശ്വറിന്റെ പ്രകടനവും ആക്ഷേപ ഹാസ്യ രീതിയില്‍ കാണിച്ചുകൊണ്ട് പുറത്തിറക്കിയിരുന്ന സിനിമയുടെ ടീസര്‍ മുമ്പ് ഏറെ ചര്‍ച്ചയായിരുന്നു.

Latest Stories

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയില്ല; സംവിധായകനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം; തോമസ് കെ തോമസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

ഉദ്ദവോ ഷിന്‍ഡേയോ? ആരെ തള്ളും ആരെ കൊളളും മറാത്താഭൂമി; താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്