'അറസ്റ്റ് ഒഴിവാക്കാമായിരുന്നു, ബാല പൊലീസുമായി സഹകരിക്കുന്ന വ്യക്തി'; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ

മുൻ ഭാര്യ നൽകിയ പരാതിയിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അറസ്റ്റിലായ നടൻ ബാല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാല ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.

ബാലയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ് പറഞ്ഞു. പൊലീസുമായി സഹകരിക്കുന്ന ആളാണ് ബാല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിൽ ബാല സഹകരിക്കുമായിരുന്നു. ഇപ്പോഴത്തെ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും കേസ് റദ്ദാക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബാലയെന്നും ഫാത്തിമ സിദ്ദിഖ് പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് മുൻ ഭാര്യ നൽകിയ പരാതിയിൽ ബാലയും മാനേജർ രാജേഷും അറസ്റ്റിലായത്. ഇരുവരും ഇപ്പോൾ പൊലീസ് സ്‌റ്റേഷനിൽ തുടരുകയാണ്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയേക്കും. ബാലയും മുൻഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

Latest Stories

'സ്മൃതി മന്ദാനയുടെ സമയം ശരിയല്ല'; കെ എൽ രാഹുൽ ഇതിലും ഭേദമെന്ന് ആരാധകർ

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര: സമീപനം വ്യക്തമാക്കി ഗംഭീര്‍, കിവികളുടെ കാര്യത്തിലും തീരുമാനമായി

ഹരിയാന തിരഞ്ഞെടുപ്പ് തോൽവി; ഉത്തരവാദിത്തമേറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി

ബിഗ് ബോസിലെ 19-ാം മത്സരാര്‍ത്ഥിയായി കഴുത! വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്

ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി

"എംബാപ്പയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പാടില്ല"; പിന്തുണ അറിയിച്ച് സഹതാരം

വിജയ ദശമി ദിനത്തിൽ പൊലീസ് വണ്ടിക്ക് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി; ചർച്ചയായതിന് പിന്നാലെ വിശദീകരണം

ആരാണ് ഈ കേസിന് പിന്നിലെന്ന് അറിയാം, എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും: ബാല

'ബംഗ്ലാദേശിനെപ്പോലുള്ള ഒരു ടീമിനെതിരേ സെഞ്ച്വറി നേടിയെന്നത് വലിയ കാര്യമല്ല'; സഞ്ജുവിനെ താഴ്ത്തികെട്ടി ശ്രീകാന്ത്

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്