മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരന്‍: മുലായത്തെ അനുസ്മരിച്ച് സംവിധായകന്‍ എം.എ നിഷാദ്

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സംവിധായകന്‍ എം എ നിഷാദ്. മികച്ച സോഷ്യലിസ്റ്റ്, തികഞ്ഞ മതേതര വാദി, ജനകീയ നേതാവ് തുടങ്ങി അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണങ്ങള്‍ അവസാനിക്കുന്നില്ലെന്നും എം എ നിഷാദ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം

‘മുലായം സിംഗ് യാദവ് ജീ വിട വാങ്ങി. മികച്ച സോഷ്യലിസ്റ്റ്, തികഞ്ഞ മതേതര വാദി, ജനകീയ നേതാവ്, വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല. തൊണ്ണൂറുകളിലെ മധ്യ കാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഴങ്ങി കേട്ട,ഒരു മുദ്രാവാക്യമുണ്ട്,’ഹല്ലാ ബോല്‍’. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംജി ഉയര്‍ത്തിയ മുദ്രാവാക്യം,യു പി യിലെ തെരുവോരങ്ങളില്‍ മാത്രമല്ല, ഇങ്ങ് തെക്ക് കേരളത്തിലും,ആ മുദ്രാവാക്യം ഏറ്റ് ചൊല്ലാന്‍ ഞങ്ങള്‍ കുറച്ച് പേരുമുണ്ടായിരുന്നു. വര്‍ഗ്ഗീയതക്കെതിരെ ജാതി വിവേചനത്തിനെതിരെ, ദളിത്, ന്യൂനപക്ഷ വിഭാഗത്തിന് നേരെയുളള അക്രമങ്ങള്‍ക്കുമെതിരെ, ഉച്ചത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു’ഹല്ലാ ബോല്‍’.

സമാജ് വാദി പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി, എന്റെ പ്രിയ സുഹൃത്ത് ജോ ആന്റ്റണിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിച്ചു. കേരള രാഷ്ട്രീയത്തില്‍ ഒരു പക്ഷെ, സമാജ് വാദി പാര്‍ട്ടി പ്രസക്തമല്ലായിരിക്കാം.

പക്ഷെ മുലായംജീയും, ആ പാര്‍ട്ടിയും മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് ഇന്ന് വിട ചൊല്ലിയിരിക്കുന്നത്. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ജോ ആന്റ്റണിയോടൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ചത് ഇന്നും തെളിമയാര്‍ന്ന നല്ലോര്‍മ്മയാണ്. ധര്‍ത്തീ പുത്ര് മുലായംസിംഗ് യാദവ്ജിക്ക് പ്രണാമം’, എം നിഷാദ് കുറിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം