മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കാണിച്ച് യുവാവ് പരാതി നൽകി

ബംഗാളി നടിക്കെതിരായ മോശം പെരുമാറ്റത്തിൻ്റെ പേരിൽ അടുത്തിടെ കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് ലൈംഗികാതിക്രമ പരാതി നൽകി. 2012ൽ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയിൽ ഇയാൾ ആരോപിക്കുന്നത്.

തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരൻ മാധ്യമങ്ങളോട് പങ്കുവെച്ചു. കോഴിക്കോട്ട് മമ്മൂട്ടി നായകനായ ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ രഞ്ജിത്ത് തന്നെ കണ്ടെന്നും ടിഷ്യൂ പേപ്പറിൽ എഴുതിയ മൊബൈൽ നമ്പർ തന്നെന്നുമാണ് ഇയാൾ പറയുന്നത്. “ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയതെന്ന് പരാതിക്കാരൻ വെളിപ്പെടുത്തി. ഞാൻ എങ്ങനെയുണ്ടെന്ന് കാണണമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നോട് നഗ്നനാകാൻ പറഞ്ഞു, എൻ്റെ കണ്ണുകൾക്ക് ഭംഗിയുണ്ടെന്ന് പറഞ്ഞു, എൻ്റെ കണ്ണിൽ കണ്മഷി എഴുതാൻ ആവശ്യപ്പെട്ടു. രഞ്ജിത്ത് ചെയ്ത കാര്യങ്ങൾ കൂടുതൽ എനിക്ക് പറയാൻ കഴിയില്ല. ഞാൻ അത് പോലീസിനോട് പറയും.”പരാതിക്കാരൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

തനിക്ക് സിനിമയിൽ വേഷം തരാമെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും കുറ്റം ആരോപിക്കപ്പെട്ടതിന് ശേഷം രഞ്ജിത്ത് തന്നെ ഒഴിവാക്കുകയായിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മലയാള സിനിമയിൽ മീ ടൂ ആരോപണങ്ങൾ ശക്തമായതിന് ശേഷം ഇതാദ്യമായാണ് ഒരാൾ ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വരുന്നത്. സഹപ്രവർത്തകരായ സ്ത്രീകളിൽ നിന്ന് മോശം പെരുമാറ്റ/ലൈംഗിക പീഡന പരാതികൾ ഉയർന്ന മലയാള സിനിമാ വ്യവസായത്തിലെ നിരവധി പ്രമുഖരിൽ ഒരാളാണ് രഞ്ജിത്ത്.

2009ൽ കൊച്ചിയിൽ ഒരു സിനിമാ ചർച്ചയുടെ പേരിൽ രഞ്ജിത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര പരാതി നൽകിയിരുന്നു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം