ട്രോളുണ്ടാക്കൂ ....സമ്മാനം നേടൂ.....വമ്പിച്ച ട്രോള്‍ മത്സരവുമായി ആട് 2

ആട്2 ന്റെ സോങിനെയും ട്രൈയിലറിനെയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഏറ്റവും വേഗത്തില്‍ 10 ലക്ഷം ആളുകള്‍ കണ്ട മലയാളത്തിലെ ആദ്യ ട്രെയിലര്‍ എന്ന റെക്കോര്‍ഡും ആട് 2 സ്വന്തമാക്കി. ചിത്രത്തിലെ ഗാനത്തിന്റെയും ട്രെയിലറിന്റെയും രംഗങ്ങള്‍ ആസ്പദമാക്കി ആരാധകര്‍ ട്രോളുകളും ഉണ്ടാക്കി തുടങ്ങി. ട്രോളുകളോട് കൂടെ ചേരുകയാണ് ഇപ്പൊള്‍ ഫ്രൈഡേ ഫിലിം ഹൗസും.

ആട് 2 വിന്റെ ട്രെയിലറിലെയോ, സോംഗിലെയോ സ്‌ക്രീന്‍ഷോട്ടുകള്‍ കോര്‍ത്തിണക്കി , ഈ സിനിമയെത്തന്നെ പരാമര്‍ശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകള്‍ ഉണ്ടാകുന്നവര്‍ക് ക്ക് സമ്മാനം വാഗ്ദാനം ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഒന്നാം സമ്മാനം : 15,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

രണ്ടാം സമ്മാനം : 10,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

മൂന്നാം സമ്മാനം : 5,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ട്രോളുകള്‍ക്ക് ആകര്‍ഷകമായ ഗിഫ്റ്റുകള്‍ നല്‍കുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രോളുകളും ആട് 2 വിന്റെ ഒഫിഷ്യല്‍ പേജില്‍ പ്രസിദ്ധീകരിക്കുന്നതായിക്കും. താഴെ പറയുന്ന ചില നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചു വേണം ട്രോളുകള്‍ ഉണ്ടാക്കാന്‍.

# ഇന്ന് മുതല്‍ ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് 12 മണി വരെ ടോളുകള്‍ അയക്കാം.

# ഒരാള്‍ക്ക് എത്ര ട്രോളുകള്‍ വേണമെങ്കിലും അയക്കാം. സ്വന്തമായി ഉണ്ടാക്കിയ ട്രോള്‍ വേണം അയക്കാന്‍. അയക്കുന്ന ട്രോളന്റെ പേര് മെന്‍ഷന്‍ ചെയ്തുകൊണ്ട് , സ്വന്തം വാട്ട്‌സാപ്പ് നമ്പറില്‍ നിന്നു വേണം അയക്കാന്‍.

# മത്സരത്തിനായി ട്രോളുകള്‍ അയക്കേണ്ട ഞങ്ങളുടെ വാട്ട്‌സാപ്പ് നമ്പര്‍ +91 9745422555.

# നിലവില്‍ ഇറങ്ങിയ ഒരു ട്രോള്‍ തന്നെ ( എക്‌സാറ്റ് കോപ്പി )ഒന്നി ലധികം പേര്‍ അയക്കുകയും, അതിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ചെയ്താല്‍, അത് ആദ്യം ഫേസ് ബുക്കില്‍/ പോസ്റ്റ് ചെയ്തത് ആരെന്നുള്ള സമയം പരിശോധിച്ചായിരിക്കും അംഗീകരിക്കുക. തുടര്‍ന്ന് ഉടമസ്ഥരല്ലാത്തവരെ മത്സരത്തില്‍ നിന്ന് അയോഗ്യരാക്കുന്നതുമായിരിക്കും.

# ട്രോള്‍ ഉണ്ടാക്കുമ്പോള്‍ മറ്റുള്ള സിനിമയുടെ/ താരങ്ങളുടെ /മത-സാമുദായിക വികാരങ്ങള്‍ വൃണപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ളവ പരിഗണിക്കുന്നതല്ല.

വിജയ് ബാബു തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. വാര്‍ത്ത അറിഞ്ഞതുമുതല്‍ ആട് 2 ന്റെ ഒഫീഷ്യല്‍ പേജില്‍ ട്രോളുകള്‍ വന്നു തുടങ്ങി. ഷാജി പാപ്പനും പിള്ളേരും ഇത്തവണ പൊളിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. എന്തായാലും നിങ്ങളും അയച്ചു തുടങ്ങിക്കോ ട്രോളുകള്‍.