പ്രണവിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ആദിയുടെ രണ്ടാം ടീസര്‍

 

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ അരങ്ങേറ്റ ചിത്രം ആദിയുടെ രണ്ടാം ടീസറെത്തി. സംവിധായകന്‍ ജീത്തു ജോസഫ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കു വച്ചിരിയ്ക്കുന്നത്. 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രണവിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണുള്ളത്.

https://www.facebook.com/JeethuJosephOnline/videos/1654497951276422/

Read more

some lies can be deadly എന്നാണ് ഈ സിനിമയുടെ ടാഗ് ലൈന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാം ചിത്രമാണ് ആദി. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിക്കുന്നത്.