വിഎഫ്എക്‌സ് മാറ്റി ചെയ്തു, ആദിപുരുഷിന്റെ ബജറ്റ് 550 കോടി തിരിച്ചുപിടിയ്ക്കാനാവുമോ, നെഞ്ചിടിപ്പോടെ സിനിമാലോകം

പ്രഖ്യാപന ദിവസം മുതല്‍ തന്നെ സിനിമാ വ്യവസായ വൃത്തങ്ങളിലും ആരാധകര്‍ക്കിടയിലും വലിയ ആവേശവും താല്‍പ്പര്യവും സൃഷ്ടിച്ച ചിത്രമാണ് ആദിപുരുഷ്. എന്നാല്‍ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ വലിയ നിരാശയാണ് സൃഷ്ടിച്ചത്. വിഎഫ്എക്‌സിന്റെ നിലവാരം കുറഞ്ഞത് വലിയ ട്രോളുകള്‍ക്ക് വഴിവെച്ചു. ഒടുവില്‍ നിവൃത്തിയില്ലാതെ ചിത്രത്തിന് വേണ്ടി മികച്ച വിഎഫ്എക്‌സ സാങ്കേതിക വിദ്യ തന്നെ ഉപയോഗിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പക്ഷേ ഈ നീക്കം വലിയ അധിക ചെലവ് തന്നെയാണ് നിര്‍മ്മാതാക്കള്‍ക്ക് നേടിതന്നത്. ഇതോടെ സിനിമയുടെ ബജറ്റ് 25% – 30% വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ സിനിമ റിലീസ് ചെയ്യുമ്പോഴേക്കും മുഴുവന്‍ ബജറ്റ് തുക 550 കോടിക്ക് മുകളിലാകും, നിലവിലെ നെഗറ്റീവ് ഫീഡ്ബാക്കുകള്‍ തുടരുമ്പോള്‍ ഈ തുക നിര്‍മ്മാതാക്കള്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. മാത്രമല്ല പ്രഭാസ് നായകനായി അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു. ആദ്യദിവസത്തെ പ്രദര്‍ശനത്തിന് ശേഷമുണ്ടാകുന്ന മൗത്ത് പബ്ലിസിറ്റിയെ ആശ്രയിച്ചാകും സിനിമയുടെ ഭാവിയെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

അതേസമയം, അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂണിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ ഓം റൗട്ട് അറിയിച്ചിരിക്കുന്നത്. ജനുവരിയില്‍ സംക്രാന്തിയോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങള്‍ റിലീസിന് എത്തുന്നുണ്ട്.

ചിരഞ്ജീവിയുടെ ‘വാല്‍തയര്‍ വീരയ്യ’, അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്. ഇതേ തുടര്‍ന്നാണ് റിലീസ് ജൂണിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ പുതിയ റിലീസ് തീയതി ഗുണത്തേക്കാള്‍ ഏറെ ദോഷങ്ങളാണ് സിനിമയ്ക്ക് ഉണ്ടാക്കുക.

അവധിക്ക് ശേഷം സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാലമായതിനാല്‍ ഇതൊരു വരണ്ട കാലമായാണ് സിനിമാക്കാര്‍ കാണുന്നത്. മാത്രമല്ല ജൂണില്‍ ലീവുകളുമില്ല. അതുകൊണ്ട് തന്നെ ബോക്സോഫീസില്‍ ചിത്രം പരാജയപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഡേറ്റ് നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്തത് എന്ന് വ്യക്തമല്ല.

രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്യുക. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം