സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും ; ആദിവാസിയുടെ പുതിയ പോസ്റ്റര്‍

അപ്പാനി ശരത് നായകനായെത്തുന്ന ചിത്രം ‘ആദിവാസി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ‘സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ‘ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട സെല്‍ഫി’ എന്ന അടിക്കുറിപ്പോടെ മുമ്പ് പങ്കുവച്ച പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമാണ് ‘ആദിവാസി’.

ഏരിസിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നഥ് വിജീഷ് മണിയാണ്. അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ, ശ്രീകുട്ടി, അമൃത,മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു. ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം പി മുരുഗേശ്വരന്‍, എഡിറ്റിംഗ് ബി ലെനിന്‍, സംഭാഷണം എം തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ രാജേഷ് ബി, പ്രോജക്റ്റ് കോഡിനേറ്റര്‍ ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാരുതി ക്രിഷ്, കലാസംവിധാനം കൈലാഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം ബുസി ബേബി ജോണ്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു