കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിച്ചു, എന്നാല്‍ ആടിന്റെ മൂന്നാം ഭാഗമോ; മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു

മലയാളി സിനിമാപ്രേമികള്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചിരുന്നു്.

ആട് 2 വിജയാഘോഷ വേളയിലാണ് ഈ സിനിമ ഉണ്ടാവുമെന്ന് മിഥുന്‍ പ്രഖ്യാപിച്ചത്. അതിനൊപ്പം തന്നെ ആടിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. ആട് 3 ഉണ്ടാവുമെന്നും ്അത് മലയാള സിനിമയുടെ നാഴികക്കല്ലായി തീരുമെന്നുമാണ് ഇപ്പോള്‍ മിഥുന്‍ മാനുവല്‍ പറയുന്നത്.

2020 ആട് 3 തീയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.

ആദ്യഭാഗം “”ആട് ഒരു ഭീകരജീവിയാണ്”” 2015 ഫെബ്രുവരി ആറിനാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം പക്ഷേ തിയേറ്ററുകളില്‍ പരാജയപ്പെട്ടു. ആരാധകരുടെ തുടര്‍ച്ചയായ ആവശ്യത്തെ തുടര്‍ന്ന് ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം “”ആട് 2″” ഡിസംബര്‍ 22-നാണ് തിയേറ്ററുകളിലെത്തിയത്.. ചിത്രത്തിന് റെക്കോര്‍ഡ് വിജയമാണ് നേടാനായത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി