ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ്, അമ്പരിപ്പിക്കുന്ന നേട്ടവുമായി 'ആടുജീവിതം'; റെക്കോഡ് കളക്ഷന്‍! റിപ്പോര്‍ട്ട് പുറത്ത്

മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡിട്ട് ‘ആടുജീവിതം’. മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വെറും മൂന്ന് ദിനങ്ങള്‍ കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ചിത്രം 50 കോടി നേടിയപ്പോള്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ആടുജീവിതം.

സ്വന്തം റെക്കോര്‍ഡ് കൂടിയാണ് പൃഥ്വി ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ ആയിരുന്നു ഏറ്റവും വേഗം 50 കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത്. ഈ റെക്കേര്‍ഡ് ആണ് ആടുജീവിതം തിരുത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ 16.7 കോടിയായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മണിരത്‌നം, കമല്‍ ഹാസന്‍, മാധവന്‍ തുടങ്ങി രാജ്യമെമ്പാടുമുള്ള പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 16 വര്‍ഷത്തെ ബ്ലെസിയുടെ പ്രയത്‌നങ്ങളെയും പൃത്വിരാജിന്റെ ഡെഡിക്കേഷനെയും പുകഴ്ത്തിയാണ് പ്രേക്ഷകര്‍ രംഗത്തെത്തുന്നത്.

അതേസമയം ആടുജീവിത്തതിന് ബഹ്റൈനില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുകയാണ്. ഏപ്രില്‍ മൂന്ന് മുതലാണ് സിനിമ ബഹ്റൈനില്‍ പ്രദര്‍ശിപ്പിക്കുക. നേരത്തെ ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമായിരുന്നു സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നത്.

ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ സെന്‍സറിംഗ് മാര്‍ച്ച് 31ന് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാള സിനിമയുടെ കളക്ഷനില്‍ വലിയ പങ്ക് ജിസിസി രാജ്യങ്ങള്‍ വഹിക്കുന്നുണ്ട്. അതുകൊണ്ട് ജിസിസി രാജ്യങ്ങളില്‍ കൂടി പ്രദര്‍ശനം ആരംഭിച്ചാല്‍ കളക്ഷനില്‍ വന്‍ കുതിപ്പ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ