ആലീസിന്റെ പരാതിക്ക് പിന്നാലെ നടപടി; 'ആടുജീവിതം' ഫോണില്‍ പകര്‍ത്തിയ യുവാവിനെതിരെ കേസ്

‘ആടുജീവിതം’ സിനിമയ്ക്ക് തിരിച്ചടിയായി ചിത്രത്തിന്റെ വ്യാജ പതിപ്പ് റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍ എത്തിയിരുന്നു. എങ്കിലും തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. മൂന്ന് ദിനങ്ങള്‍ കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തി മുന്നേറ്റം തുടരുന്ന ചിത്രം മലയാളത്തില്‍ ഏറ്റവും വേഗം 50 കോടി നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും നേടിയിരിക്കുകയാണ്.

ഇതിനിടെ ആടുജീവിതം മൊബൈലില്‍ പകര്‍ത്തിയ യുവാവിനെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്. ആറന്മുള മാലക്കര സ്വദേശി ജോസഫ് കെ. ജോണിന് (37) എതിരെയാണ് കേസ്. സിനിമ പ്രദര്‍ശിപ്പിച്ച ചെങ്ങന്നൂര്‍ സീ സിനിമാസ് തിയേറ്ററിന്റെ ഉടമ ബാബുവാണ് പരാതി നല്‍കിയത്.

വ്യാഴാഴ്ച രാത്രി 11.25ന്റെ സെക്കന്‍ഡ് ഷോയ്ക്കിടെയാണ് സംഭവം. തിയേറ്ററിലുണ്ടായിരുന്ന സിനിമ-സീരിയല്‍ നടി ആലീസ് ക്രിസ്റ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം ഉടമയെ അറിയിക്കുകയായിരുന്നു. ആലീസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

താനും ഭര്‍ത്താവും ചെങ്ങന്നൂരുള്ള തിയേറ്ററില്‍ ആടുജീവിതം കാണാന്‍ പോയപ്പോള്‍ പുറകിലിരുന്ന ആള്‍ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും, ഉടന്‍ തന്നെ തിയേറ്ററുടമകളോട് പരാതിപ്പെട്ടിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്തതുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടതായും ആലീസ് ക്രിസ്റ്റി പറഞ്ഞിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ