തിയേറ്ററില്‍ തളരുമോ 'ആടുജീവിതം'? രണ്ടാഴ്ച എതിരാളികള്‍ ഇല്ലാതെ നേടിയത് കോടികള്‍; പെരുന്നാള്‍ ദിനത്തിലും വന്‍ കുതിപ്പ്

മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തിയ ‘ആടുജീവിതം’ ഇതുവരെ നേടിയത് 125 കോടി രൂപ. രണ്ടാഴ്ച എതിരാളികളില്ലാതെയാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നത്. രണ്ടാഴ്ചയായി മറ്റ് വലിയ മലയാള സിനിമകള്‍ ഒന്നും തിയേറ്ററില്‍ എത്തിയിരുന്നില്ല. വേനലവധി കാലമായിരുന്നതിനാലും പെരുന്നാള്‍ ആയിരുന്നതിനാലും കളക്ഷനില്‍ കാര്യമായ ഇടിവ് ഉണ്ടാകാതെ തിയേറ്ററില്‍ കുതിക്കുകയായിരുന്നു.

ഇന്നലെ പെരുന്നാള്‍ ദിനത്തില്‍ മാത്രം ചിത്രം തിയേറ്ററില്‍ നിന്നും നേടിയത് നാല് കോടിയോളം രൂപയാണ്. കേരളത്തില്‍ നിന്നും ചിത്രം ഇതുവരെ നേടിയത് 57 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 18.5 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5.9 മില്യണ്‍ ഡോളറുമാണ് ചിത്രം നേടിയത്.

ഏറ്റവും വേഗത്തില്‍ 50 കോടിയും 100 കോടിയും പിന്നിട്ട മലയാള ചിത്രമെന്ന റെക്കോര്‍ഡും ഇപ്പോള്‍ ആടുജീവിതം സിനിമയ്ക്കാണ്. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എഴുതിയത്.

ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ അണ്‍കട്ട് വെര്‍ഷനായിരിക്കും ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുക. ഇപ്പോള്‍ തിയേറ്ററിലുള്ളത് 2 മണിക്കൂര്‍ 57 മിനിറ്റ് ദൈര്‍ഘ്യമുള്ള വേര്‍ഷനാണ്.

അതേസമയം, വിഷു റിലീസ് ആയി ഇന്നു മുതല്‍ മൂന്ന് സിനിമകളാണ് തിയേറ്ററിലെത്തുന്നത്. ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം, ജയ് ഗണേഷ് എന്നീ ചിത്രങ്ങള്‍ കൂടി എത്തുമ്പോള്‍ ഇനി വരും ദിവസത്തെ കളക്ഷനില്‍ വലിയൊരു ഇടിവ് സംഭവിക്കാനാണ് സാധ്യത.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം