'മഞ്ഞുമ്മലി'ന് പിന്നാലെ 'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്; മെയ്യില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, റിലീസ് തിയതി പുറത്ത്

തുടര്‍ച്ചയായി വിജയങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച തേരോട്ടം അടുത്തിടെ പുറത്തിറങ്ങിയ ആവേശത്തിലും തുടരുകയാണ്. മലയാള സിനിമ ഇനി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഭരിക്കാന്‍ ഒരുങ്ങുകയാണ്. മെയ് മാസം ആദ്യം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്.

മെയ് 5ന് ആണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. മോളിവുഡിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 236 കോടി രൂപയാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. കോളിവുഡ് സിനിമകള്‍ കനത്ത പരാജയമാകുന്ന കാലത്ത് തമിഴ് തിയേറ്ററുടമകള്‍ക്ക് കൈത്താങ്ങായ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

പിന്നാലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആടുജീവിത’വും ഒ.ടി.ടിയില്‍ എത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം തിയേറ്ററുകളിലെത്തിയത്. 150 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തില്‍ നേടിയത്. ആടുജീവിതവും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്.

മെയ് 10ന് ചിത്രം ഹോട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍ റഹ്‌മാനും റസൂല്‍ പൂക്കുട്ടിയുമാണ് സംഗീതവും ശബ്ദമിശ്രണവും നിര്‍വ്വഹിച്ചത്.

അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. അതേസമയം, നാല് മാസത്തിനിടെ മലയാളം സിനിമ 900 കോടി രൂപയോളം കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം വരുമാനത്തേക്കാള്‍ കൂടുതലാണ് 2024ന്റെ ആദ്യപാദത്തില്‍ മാത്രം മലയാളം സിനിമ സ്വന്തമാക്കിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ