ആമിര്‍ ഖാനെ നായകനായെത്തുന്ന പുതിയ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’യ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക ബോയ്കോട്ട് ആഹ്വാനം. ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി #BoycottLaalSinghChaddha ഹാഷ്ടാഗ്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്ന ആമിര്‍ ഖാന്റെ പഴയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിനെതിരെ ഇത്തരം ട്വീറ്റുകള്‍ ഉയരുന്നത്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്നും, ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നുവെന്നും ആമിര്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ഒന്നരക്കോടിയിലധികം ആളുകളാണ് ഈ സിനിമയുടെ ട്രെയ്ലര്‍ കണ്ടത്. ‘ലാല്‍ സിംഗ് ഛദ്ദ’യുടെ കൗതുകകരവും നിഷ്‌കളങ്കവുമായ ലോകത്തേക്ക് വെളിച്ചം വീശുന്ന കാഴ്ചയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ആമിര്‍ ഖാന്റെ മറ്റൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. വളരെ രസകരമായും എന്നാല്‍, വികാരനിര്‍ഭരമായുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
കരീന കപൂര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോന സിംഗ്, നാ?ഗ ചൈതന്യ അക്കിനേനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ആമിറിന്റെ അമ്മയുടെ വേഷത്തിലാണ് മോന സിംഗ് എത്തുന്നത്. ചിത്രത്തിലെ ‘കഹാനി’, ‘മെയിന്‍ കി കരണ്‍’ തുടങ്ങിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിരണ്‍ റാവു, വയാകോം 18 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Aamir Khan Said “India Is Intolerant and He wants to Leave India”#BoycottBollywood #BoycottLaalSinghChaddha
No Cleanchit Option In SSRCase pic.twitter.com/nnQOpw0EMo
— ANGRY BOT 🦋 🌟 🦋 🌟 🦋 (@United__4SSR) May 29, 2022
Read more