ആമിര്‍ഖാന്‍ ചിത്രം ബോയ്‌കോട്ട് ചെയ്യാന്‍ ആഹ്വാനം, പഴയതൊന്നും മറന്നിട്ടില്ലെന്ന് വിമര്‍ശകര്‍

ആമിര്‍ ഖാനെ നായകനായെത്തുന്ന പുതിയ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’യ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക ബോയ്കോട്ട് ആഹ്വാനം. ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി #BoycottLaalSinghChaddha ഹാഷ്ടാഗ്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്ന ആമിര്‍ ഖാന്റെ പഴയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിനെതിരെ ഇത്തരം ട്വീറ്റുകള്‍ ഉയരുന്നത്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്നും, ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നുവെന്നും ആമിര്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഒന്നരക്കോടിയിലധികം ആളുകളാണ് ഈ സിനിമയുടെ ട്രെയ്ലര്‍ കണ്ടത്. ‘ലാല്‍ സിംഗ് ഛദ്ദ’യുടെ കൗതുകകരവും നിഷ്‌കളങ്കവുമായ ലോകത്തേക്ക് വെളിച്ചം വീശുന്ന കാഴ്ചയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ആമിര്‍ ഖാന്റെ മറ്റൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. വളരെ രസകരമായും എന്നാല്‍, വികാരനിര്‍ഭരമായുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

കരീന കപൂര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോന സിംഗ്, നാ?ഗ ചൈതന്യ അക്കിനേനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ആമിറിന്റെ അമ്മയുടെ വേഷത്തിലാണ് മോന സിംഗ് എത്തുന്നത്. ചിത്രത്തിലെ ‘കഹാനി’, ‘മെയിന്‍ കി കരണ്‍’ തുടങ്ങിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിരണ്‍ റാവു, വയാകോം 18 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം