Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

കത്രീനയുടെ രംഗങ്ങളുടെ നിലവാരം മോശം, വീണ്ടും ചിത്രീകരിക്കണമെന്ന് ആമീര്‍ ഖാന്‍

, 4:50 pm

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ കത്രീനയുടെ രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കണമെന്ന് ആമിര്‍ ഖാന്‍ . ചിത്രത്തിലെ കത്രീനയുടെ ആക്ഷന്‍ രംഗങ്ങള്‍ കണ്ടാണ് ആമിറിന് ദേഷ്യം പിടിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമയിലെ കുറച്ച് രംഗങ്ങളുടെ വിഡിയോ ആമിര്‍ കണ്ടത്. രംഗങ്ങള്‍ക്ക് യാതൊരു നിലവാരവുമില്ലെന്നായിരുന്നു ആമിറിന്റെ പ്രതികരണം. ഈ രംഗങ്ങളെല്ലാം കത്രീനയോട് റിഷൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്.

ഷാരൂഖ് ചിത്രം സീറോയുടെ സെറ്റില്‍ നിന്നും അവധി എടുത്താണ് കത്രീന ഇപ്പോള്‍ ഈ രംഗങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചനും ആമിര്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. സിനിമയില്‍ ദംഗല്‍ നായിക സനയെക്കാള്‍ ചെറിയ വേഷമാണ് കത്രീനയുടേത്.

ദീപാവലി റിലീസ് ആയി ഈ വര്‍ഷം നവംബര്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ്, ദംഗല്‍ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വന്‍താരനിര ചിത്രത്തിലുണ്ട്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനേതാക്കളെല്ലാം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി കാതും മൂക്കും കുത്തിയ ആമിര്‍ ഖാന്റെ ചിത്രങ്ങള്‍  വൈറലായിരുന്നു.

Advertisement