'ഓര്‍ഡിനറി'യുടെ രണ്ടാം ഭാഗം ആണോ?; 'ആനക്കട്ടിയിലെ ആനവണ്ടി' എത്തുന്നു

സുഗീതും, നിഷാദ് കോയയും ഒന്നിക്കുന്ന ചിത്രം ‘ആനക്കട്ടിയിലെ ആനവണ്ടി’യുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ഇവരുടെ സൂപ്പര്‍ഹിറ് ചിത്രം ‘ഓര്‍ഡിനറി’യുമായി സാമ്യത തോന്നിക്കുന്ന തരത്തില്‍ ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍.

എന്നാല്‍ ഇത് ‘ഓര്‍ഡിനറി’യുടെ രണ്ടാം പതിപ്പ് ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനെപറ്റി അണിയറപ്രവര്‍ത്തകരുടെ പ്രതികരണം ഇപ്രകാരമാണ് ‘ഓര്‍ഡിനറി’ എന്ന ചിത്രം ഗവിയും ആ ഒരു ഭൂമികയും ഒക്കെ വച്ച് സംഭവിച്ച ഒരു സിനിമയാണ്.

അതിനൊരു രണ്ടാം ഭാഗം എന്നത് സാധ്യമല്ല, പക്ഷെ അതിലെ കഥാപാത്രങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു തുടര്‍ച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടത്’.ചിത്രം നിര്‍മിക്കുന്നത് ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയാണ്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത് ജനാര്‍ദ്ദനന്‍, ഛായാഗ്രാഹകന്‍ ഫൈസല്‍ അലി. ഇക്കൊല്ലം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പി ആര്‍ ഓ ശബരി

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ