മൂന്ന് സ്ത്രീകള്‍, മൂന്ന് കഥകള്‍, മൂന്ന് കാലഘട്ടങ്ങള്‍; അമ്പരിപ്പിച്ച് താരങ്ങള്‍, 'ആണും പെണ്ണും' ട്രെയ്‌ലര്‍

ആന്തോളജി ചിത്രം “ആണും പെണ്ണി”ന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു. ആഷിഖ് അബു, വേണു, ജയ് കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളായാണ് ആണും പെണ്ണും എത്തുന്നത്. മാര്‍ച്ച് 26ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

പുരണാത്തില്‍ അഞ്ജാതവാസക്കാലത്ത് പാഞ്ചാലി വിരാട ദേശത്ത് ദാസിയായി താമസിക്കുന്ന കഥ പറഞ്ഞാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ഉറൂബിന്റെ “രാച്ചിയമ്മ”യെ അടിസ്ഥാനമാക്കിയാണ് വേണു സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത്. പാര്‍വതിയും ആസിഫ് അലിയുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നതും വേണു തന്നെയാണ്.

എസ്ര ഒരുക്കിയ സംവിധായകന്‍ ജയ് കെ ആണ് മൂന്നാമത്തെ ഭാഗം ഒരുക്കുന്നത്. ജോജു ജോര്‍ജ്, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത് എന്നിവരാണ് അഭിനേതാക്കള്‍. സന്തോഷ് ഏച്ചിക്കനമാണ് രചന നിര്‍വ്വഹിക്കുന്നത്. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറില്‍ സി കെ പദ്മകുമാറും എം ദിലീപ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍